Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെൻട്രൽ മാർക്കറ്റിൽ...

സെൻട്രൽ മാർക്കറ്റിൽ കർശന നിയന്ത്രണം

text_fields
bookmark_border
േകാഴിക്കോട്​: കോവിഡ്​ കേസുകൾ കൂടുന്ന സാഹചര്യത്തിൽ തിരക്കൊഴിവാക്കാൻ സെൻട്രൽ മാർക്കറ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസി​ൻെറ ചേംബറിൽ ചേർന്ന മാർക്കറ്റിലെ മീൻ കച്ചവടക്കാരുടെയും ജീവനക്കാരുടെയും യോഗത്തിലാണ്​ തീരുമാനം. സെൻട്രൽ മാർക്കറ്റിലെത്തുന്ന എല്ലാ മത്സ്യവണ്ടികളും രജിസ്​റ്റർ ചെയ്യണം. വണ്ടിയിലെ ജീവനക്കാരെ തെർമൽ സ്കാനർ കൊണ്ട്​ പരിശോധിക്കും. അവരുടെ പൂർണ വിവരവും യാത്രവിവരവും രേഖപ്പെടുത്തും. മാർക്കറ്റ്​ രണ്ട് ഘട്ടമായി പ്രവർത്തിക്കും. രാവിലെ മൂന്ന് മുതൽ ആറ് വരെയും രാവിലെ ആറ് മുതൽ എട്ട് വരെയുമാണ് ഷിഫ്​റ്റ്​​. ഓരോ ഷിഫ്റ്റിലും 15 വണ്ടികൾ മാത്രമേ ഉണ്ടാകാവൂ. കറങ്ങി നടക്കുന്നത്​ തടയും. ഓരോ മണിക്കൂറും മൂത്രപ്പുരയും ശുചിമുറിയും അണുനശീകരണം നടത്തണം. 60 വയസ്സിന് മുകളിലുള്ളവർ മാർക്കറ്റിൽ കച്ചവടം നടത്തരുത്​. കണ്ടെയ്​ൻമൻെറ്​ സോണിൽ നിന്നുള്ളവർ മീൻ വാങ്ങാനോ വിൽക്കാനോ വരരുതെന്നും തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story