Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:56 AM IST Updated On
date_range 5 July 2020 1:56 AM ISTപ്രവാസി സംഘടനകളുടെ കൂട്ടായ്മ കാലഘട്ടത്തിെൻറ ആവശ്യം
text_fieldsbookmark_border
പ്രവാസി സംഘടനകളുടെ കൂട്ടായ്മ കാലഘട്ടത്തിൻെറ ആവശ്യം കോഴിക്കോട്: പ്രവാസി സംഘടനകളുടെ കോഓഡിനേഷൻ രൂപവത്കരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നോർക്കയും കേരള പ്രവാസി ക്ഷേമനിധി ബോർഡും മുൻകൈയെടുക്കണമെന്ന് നാഷനൽ പ്രവാസി ലീഗ് അഭിപ്രായപ്പെട്ടു. സ്വദേശത്തും വിദേശത്തുമുള്ള പ്രവാസികളുടെ സാമൂഹിക-സാമ്പത്തിക- തൊഴിൽ മേഖലയെക്കുറിച്ച് വിശദ പഠനറിപ്പോർട്ട് തയാറാക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിക്കുക, കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവരെയും പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവരെയും ഏകോപിപ്പിച്ച് ബിസിനസ് സംരംഭത്തിന് നേതൃത്വം നൽകുക, തിരിച്ചുവന്ന പ്രവാസികളിൽ നിന്ന് വിവിധ മേഖലകളിൽ നൈപുണ്യം നേടിയവരെ കണ്ടെത്തി മാർഗനിർദേശങ്ങൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് പ്രവാസി സംഘടനകളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. നാട്ടിലെത്തുന്ന പ്രവാസികളെ രോഗ വാഹകരായി ചിത്രീകരിക്കുന്നതും അവരെ ഒറ്റപ്പെടുത്തുന്നതും അങ്ങേയറ്റം ഖേദകരമാണ്. രാജ്യത്തിൻെറ പുരോഗതിയുടെ നെടുംതൂണായ പ്രവാസികളോട് അനുകമ്പയുള്ള സമീപനമാണ് വേണ്ടതെന്നും. സംസ്ഥാന പ്രസിഡൻറ് ബേപ്പൂർ ടി. ബഷീർ അഹമ്മദും, മീഡിയാ സെക്രട്ടറി മജീദ് തെന്നലയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story