Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:56 AM IST Updated On
date_range 5 July 2020 1:56 AM ISTഓട്ടോയാത്രക്കിടയിലെ കവർച്ച: വയോധികയെ ക്രൂരപീഡനത്തിനിരയാക്കിയതായി മൊഴി
text_fieldsbookmark_border
മുക്കം: ഓട്ടോയാത്രക്കിടയിൽ ബോധംകെടുത്തി കവർച്ചചെയ്ത വയോധികയെ ക്രൂരപീഡനത്തിനിരയാക്കിയതായി മൊഴി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മുത്തേരി കിഴക്കേ പിലാക്കുംചാലിൽ യശോദ (65) മജിസ്ട്രേറ്റിനോട് പറഞ്ഞ മൊഴിയിലാണ് ഇക്കാര്യമുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഏേഴാടെ മുത്തേരിയിലെ വീട്ടിൽനിന്ന് ജോലിചെയ്യുന്ന ഓമശ്ശേരിയിലെ ഹോട്ടലിലേക്ക് പോകാൻ കാത്തിരിക്കുന്നതിനിടെയാണ് യശോദ ഇതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറിയത്. തുടർന്ന് വയോധികയെ 100 മീറ്റർ അകലെയുള്ള കാപ്പ്മലയിലേക്ക് കൊണ്ടുപോയി കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വയോധിക നൽകിയ മൊഴിയിലുള്ളത്. ഒട്ടോയിൽ കരുതിയ കത്രിക ഉപയോഗിച്ച് വയോധികയുടെ വസ്ത്രങ്ങൾ മുറിച്ചുമാറ്റി. ബോധരഹിതയായ വയോധികയുടെ സ്വർണമാല, കമ്മൽ, മൊബൈൽ ഫോൺ, തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ് കാർഡ്, പണം എന്നിവയടങ്ങുന്ന പഴ്സ് കവർന്നതിനുശേഷം ഉപേക്ഷിച്ച് ഒട്ടോഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. ബോധം തെളിഞ്ഞപ്പോൾ കാലിലെ കെട്ടഴിച്ച് കീറിയ വസ്ത്രങ്ങളുമായി തൊട്ടടുത്ത വീട്ടിലെത്തി അവിടെയുള്ളവരോട് കൈയിലേ കെട്ട് ഒഴിവാക്കി തരാൻ വയോധിക പറഞ്ഞു. എന്നാൽ, പൊലീസ് കേസുണ്ടാവുമെന്ന് കരുതി അവർ മുതിർന്നില്ല. തൊട്ടുപിറകിലെ വീടിനടുത്ത സ്ത്രീ വന്നാണ് കൈയിൽ കെട്ടിയ കയർ മാറ്റിക്കൊടുത്തതെന്നും മൊഴിയിൽ പറയുന്നു. രക്തം പുരണ്ട വസ്ത്രവുമായി വയോധിക സ്വന്തം വീട്ടിൽ തിരിച്ചെത്തിയതോടെയാണ് കവർച്ചയടക്കമുള്ള വിവരങ്ങൾ നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. തുടർന്ന് മുക്കം കമ്യൂണിറ്റി സൻെററിലും മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശേഷം രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മുത്തേരിയിൽനിന്ന് 100 മീറ്ററാണ് കാപ്പ് മലയിലേക്കുള്ള ദൂരം. ഒരു ഭാഗത്ത് ക്രഷറും ക്വാറിയുമാണ്. ജനങ്ങൾ അധികം എത്തിപ്പെടാത്ത പ്രദേശമാണ് കാപ്പ്മല. സംഭവ സ്ഥലം പൊലീസ്, വിരലടയാളം-ബോംബ് പരിശോധന വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സന്ദർശിച്ചു. പ്രതിയെ പിടികൂടാൻ സ്പെഷൽ സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംഭവ ദിവസം രാവിലെ സർവിസ് നടത്തിയ ഓട്ടോറിക്ഷകളെ നിരീക്ഷിക്കുന്നുണ്ട്. കോഴിക്കോട് റൂറൽ എസ്.പി ഡോ. ശ്രീനിവാസൻ, താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ്, മുക്കം ഇൻസ്പെക്ടർ ബി.കെ. സിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story