Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅ​ന്തേവാസിയുടെ...

അ​ന്തേവാസിയുടെ പീഡനപരാതി; അഭയകേന്ദ്രം ഡയറക്ടറുടെ ഭർത്താവിനെതിരെ കേസ്​

text_fields
bookmark_border
കോട്ടയം: അ​ന്തേവാസിയായ പെൺകുട്ടിയുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ 'സാന്ത്വനം' അഭയകേന്ദ്രം ഡയറക്ടറുടെ ഭർത്താവ്​ ബാബു വർഗീസിനെതിരെ പീഡനക്കേസ്​. കേസിനുപിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട്​ സ്ഥാപനത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്കും പരാതിക്കാരിയായ പെൺകുട്ടിയെ നിർഭയ കേന്ദ്രത്തിലേക്കും മാറ്റി. പെൺകുട്ടികളുടെയും സ്​ത്രീകളുടെയും അഭയ കേന്ദ്രമായ സാന്ത്വനത്തിൽ 12 വർഷമായി കഴിയുന്ന ഇടുക്കി സ്വദേശിനിയാണ് ജൂൺ 23ന് മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയത്​. ഇത്​ ജില്ല പൊലീസ്​ മേധാവി ജി. ജയദേവ്​ വനിത പൊലീസ്​ സ്​റ്റേഷനി​േലക്ക്​ കൈമാറി. ഇവർ പെൺകുട്ടിയുടെ മൊഴിയെടുത്തശേഷം കേസ്​ രജിസ്​റ്റർ ചെയ്യുകയായിരുന്നു. 2019 ഒക്ടോബർ 23ന്​ ബാബു വർഗീസ്​ അശ്ലീല വിഡിയോ കാട്ടുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്​തെന്നാണ്​ പരാതി. തനിക്കുപുറമെ അഭയകേന്ദ്രത്തിൽ കഴിയുന്ന മറ്റു ചില പെൺകുട്ടികൾക്കുനേരെയും സമാന രീതിയിൽ പീഡനശ്രമം ഉണ്ടായെയും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. ഷീജ അനിലി​ൻെറ നേതൃത്വത്തിലുള്ള സംഘവും അഭയകേന്ദ്രം സന്ദർശിച്ച്​ മൊഴി ശേഖരിച്ചു. വിവരങ്ങൾ ജില്ല പൊലീസ്​ മേധാവിക്ക്​ കൈമാറിയതായി ഷീജ അനിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്​ ജില്ല പൊലീസ്​ മേധാവി ജി. ജയദേവ്​ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച്​ കേന്ദ്രത്തിലേക്ക്​ ബി.ജെ.പി മാർച്ച്​ നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story