Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:52 AM IST Updated On
date_range 5 July 2020 1:52 AM ISTപൊലീസുകാർക്ക് വ്യാപക പരിശോധന
text_fieldsbookmark_border
തിരുവനന്തപുരം: എ.ആർ ക്യാമ്പിലെ പൊലീസുകാരനും വിമാനത്താവളങ്ങളിലെ സുരക്ഷ ജീവനക്കാർക്കും ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസുകാരിൽ രോഗപരിശോധന വ്യാപകമാക്കുന്നു. പ്രധാനമായും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ജോലിചെയ്ത പൊലീസുകാർക്കാണ് പരിശോധന. സമരങ്ങൾ നേരിട്ട പൊലീസുകാരെയും പരിശോധിക്കും. എന്നാൽ, പൊലീസുകാരന് രോഗം സ്ഥിരീകരിച്ചിട്ടും മതിയായ സുരക്ഷ ഏർെപ്പടുത്തിയിട്ടില്ലെന്ന് സേനയിൽ പരാതിയുയർന്നിട്ടുണ്ട്. തടവുകാർക്കും ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജയിലുകളിലെ ജീവനക്കാരും എല്ലാ സുരക്ഷ ക്രമീകരണവും പാലിക്കണമെന്ന് ജയിൽ സൂപ്രണ്ടുമാർക്ക് കർശനനിർദേശം നൽകി. എ.ആർ ക്യാമ്പിലെ പൊലീസുകാരന് രോഗം പകർന്നത് സമരക്കാരിൽ നിന്നാണോയെന്ന ആശങ്ക മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുദിവസം സെക്രേട്ടറിയറ്റ് പരിസരത്ത് ജോലി ചെയ്ത ഇദ്ദേഹം ആലുവ വരെ മണി എസ്കോർട്ട് പോയതിന് പുറമെ കൂടുതലും എ.ആർ ക്യാമ്പ്, പൊലീസ് ഉന്നതരുടെ ഒാഫിസ് എന്നിവിടങ്ങളിലാണ് ജോലി ചെയ്തതത്രെ. അതിനാൽ കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടാകും. ഇദ്ദേഹത്തോടൊപ്പം ഡ്യൂട്ടി ചെയ്ത ഒരു പൊലീസുകാരനും ആൻറിബോഡി പരിശോധനയിൽ കോവിഡുണ്ടെന്ന റിപ്പോർട്ട് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പൊലീസുകാരന് രോഗം പിടിപെട്ടിട്ടും ഒപ്പം ഡ്യൂട്ടി ചെയ്തവരെ ക്വാറൻറീനിൽ പോകാൻപോലും നിർദേശിക്കാത്തത് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സുരക്ഷ ഉപകരണങ്ങളൊന്നും ലഭ്യമാക്കാത്തതാണ് രോഗഭീതിയുണ്ടാക്കുന്നതെന്നും പൊലീസുകാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story