Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവന്യജീവി...

വന്യജീവി പ്രതിരോധത്തിന്​ ജൈവവേലി പദ്ധതി

text_fields
bookmark_border
കൊട്ടിയൂർ: വന്യജീവി പ്രതിരോധത്തിനായുള്ള പാൽമിറ ജൈവവേലി പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത്​ ആദ്യമായാണ് ഇത്തരത്തിലുള്ള പദ്ധതി. കൊട്ടിയൂർ കണ്ടപ്പുനത്ത് നടന്ന പരിപാടിയിൽ വിഡിയോ സന്ദേശത്തിലൂടെ വനംമന്ത്രി കെ.രാജുവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറളം വൈൽഡ് ലൈഫ് ഡിവിഷ​ൻെറ നേതൃത്വത്തിൽ കൊട്ടിയൂർ പന്നിയാംമലയിലാണ് പാൽമിറ പനകൾ നട്ട് ജൈവവേലി തീർക്കുക. പാലക്കാട് വൈൽഡ് ലൈഫ് ചീഫ് ഫോറസ്​റ്റ്​ കൺസർവേറ്റർ കെ. വിജയാനന്ദൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്ന, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഇന്ദിര ശ്രീധരൻ, വൈസ് പ്രസിഡൻറ്​ റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ വി. ഷാജി, വികസന സ്​ഥിരം സമിതി അധ്യക്ഷ ഉഷ അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story