Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവുനായ്ക്കൾ ആടുകളെ...

തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു

text_fields
bookmark_border
നാദാപുരം: ഇയ്യങ്കോട് തെരുവുനായ്ക്കൾ ഗർഭിണികളായ ആടുകളെ കടിച്ചുകൊന്നു. പുത്തൻപുരയിൽ അന്ത്രുവി​ൻെറ രണ്ട്​ ആടുകളെ വെള്ളിയാഴ്ച പുലർച്ചയോടെ തെരുവുനായ്ക്കൾ കൂടുതകർത്ത് കടിച്ചുകൊല്ലുകയായിരുന്നു. ടൗണുകളിലെ ഹോട്ടലുകളും മറ്റും അടച്ചതോടെ ഭക്ഷണം തേടി കൂട്ടത്തോടെ നായ്ക്കൾ ഉൾപ്രദേശങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. നായ്​ ശല്യം കാരണം ഇയ്യങ്കോടും പരിസര പ്രദേശങ്ങളിലും പകൽസമയത്തുപോലും ഒറ്റക്ക്​ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story