Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:40 AM IST Updated On
date_range 5 July 2020 1:40 AM ISTകാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
text_fieldsbookmark_border
നാദാപുരം: പയന്തോങ്ങ് സംസ്ഥാനപാതയിൽ ഇന്നോവ കാർ മാർബ്ൾ കയറ്റി പോകുകയായിരുന്ന മിനിലോറിയിൽ ഇടിച്ചുകയറി രണ്ടു പേർക്ക് പരിക്ക്. വാണിമേൽ പരപ്പുപാറ കോടിയൂറയിലെ രവി (45), വാണിമേൽ സ്വദേശി രാജേഷ് എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മിനിലോറിയിൽ സഞ്ചരിച്ച രണ്ടു പേർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. കുറ്റ്യാടിയിൽനിന്ന് വരുകയായിരുന്ന ഇന്നോവ ഉേള്ള്യരിയിലേക്ക് മാർബിൾ കൊണ്ടുപോകുകയായിരുന്ന മിനിലോറിയിലേക്കാണ് ഇടിച്ചുകയറിയത്. മിനിലോറി തലകീഴായി മറിഞ്ഞു. ഇന്നോവയുടെ മുൻവശം തകർന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഏറെനേരം സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി മിനിലോറി റോഡിൽനിന്ന് എടുത്തുമാറ്റി ഗതാഗതതടസ്സം നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story