Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വാറൻറീന്‍...

ക്വാറൻറീന്‍ ഫലപ്രദമാക്കാന്‍ നിര്‍ദേശം

text_fields
bookmark_border
കണ്ണൂർ: ഹോം ക്വാറൻറീന്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്ണൂര്‍ നിയമസഭ മണ്ഡലം കോവിഡ് അവലോകന യോഗം നിര്‍ദേശിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിശ്ചിത ദിവസം കൃത്യമായി ക്വാറൻറീനില്‍ ഇരിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങളും പൊലീസും ആരോഗ്യ വകുപ്പും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചുവരുന്ന അന്തർ സംസ്ഥാന തൊഴിലാളികള്‍ ക്വാറൻറീന്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം. നാട്ടിലേക്കുപോയിരുന്ന തൊഴിലാളികള്‍ കേരളത്തിലേക്ക് തിരിച്ചു വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. രജിസ്‌ട്രേഷന്‍ നടത്താതെ നാട്ടിലെത്തുന്ന ആളുകളുടെ വിവരം പൊലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിക്കാന്‍ തദ്ദേശ സ്ഥാപന അധികൃതര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ്, കലക്ടര്‍ ടി.വി. സുഭാഷ്, എ.ഡി.എം ഇ.പി. മേഴ്സി, ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. പങ്കജാക്ഷന്‍, കോര്‍പറേഷന്‍ സെക്രട്ടറി ഡി. സാജു, ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story