Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:40 AM IST Updated On
date_range 5 July 2020 1:40 AM ISTഒ.കെ. ഭാസ്കരൻ ചരമ വാർഷികം
text_fieldsbookmark_border
കൊടുവള്ളി: ഒ.കെ. ഭാസ്കരൻ 24ാം ചരമവാർഷിക ദിനം കച്ചേരിമുക്കിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം എൻ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി. സുധാകരൻ, കെ.കെ. സുരേഷ്, കെ. അരുൺകുമാർ എന്നിവർ സംസാരിച്ചു. എം. ബാബുരാജ് സ്വാഗതം പറഞ്ഞു. സമരപരിപാടികൾ നടത്തും കൊടുവള്ളി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടസ്സം നിൽക്കുന്ന ഇടതു സർക്കാറിൻെറയും ഇന്ധന വിലവർധന നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കാൻ കൊടുവള്ളി മുൻസിപ്പൽ യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ വി.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. സി.പി. അബ്ദുറസാഖ്, കെ.കെ.എ. കാദർ, പി.ആർ. മഹേഷ്, ടി.കെ. അത്തിയത്ത്, ടി.കെ.പി. അബൂബക്കർ, യു.വി. ശിവദാസൻ, പി.പി. അബ്ദുറഹിമാൻകുട്ടി, എടക്കണ്ടി നാസർ, കെ. ശിവദാസൻ, എൻ.കെ. അനിൽകുമാർ, എൻ.വി. നൂർമുഹമ്മദ്, കളത്തിങ്ങൽ ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story