Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓ​ട്ടോ-ടാക്​സി...

ഓ​ട്ടോ-ടാക്​സി ലൈറ്റ്​ മോ​ട്ടോർ സംയുക്​ത ട്രേഡ്​ യൂനിയൻ ജില്ല കമ്മിറ്റി

text_fields
bookmark_border
കോഴിക്കോട്​: അനിയന്ത്രിതമായി പെട്രോൾ-ഡീസൽ വില വർധിക്കുന്ന സാഹചര്യത്തിൽ ഓ​ട്ടോ-ടാക്​സി നിരക്ക്​​ വർധിപ്പിക്കണമെന്ന്​ ജില്ല സംയുക്​ത മോ​ട്ടോർ തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംയുക്​ത മോ​ട്ടോർ തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ 10ന്​ രാവിലെ ആറു മുതൽ ഉച്ചക്ക്​ 12 വരെ സംസ്​ഥാനത്തെ ഓ​ട്ടോ-ടാക്​സി തൊഴിലാളികൾ പണിമുടക്കും. ഈ പണിമുടക്ക്​ ജില്ലയിൽ പൂർണ വിജയമാക്കുവാൻ ഓ​ട്ടോ-ടാക്​സി ലൈറ്റ്​ മോ​ട്ടോർ സംയുക്​ത ട്രേഡ്​ യൂനിയൻ ജില്ല യോഗം തീരുമാനിച്ചു. പണിമുടക്കി​ൻെറ മുന്നോടിയായി തിങ്കളാഴ്​ച​ രാവിലെ 11 ന്​​ കേന്ദ്ര സർക്കാർ ഓഫിസിന്​ മുന്നിൽ പ്രതിഷേധ ധർണ നടത്തും. കെ. ഷാജി അധ്യക്ഷത വഹിച്ചു. കെ.കെ. മമ്മു, ഹേമന്ത്​ കുമാർ, സി.പി. മജീദ്​ (സി.ഐ.ടി.യു), പി.കെ. നാസർ (എ.ഐ.ടി.യു.സി), വി.ടി. രമേശ്​ ബാബു, കെ.സി. ശശികുമാർ (ഐ.എൻ.ടി.യു.സി), യു.എ. ഗഫൂർ (എസ്​.ടി.യു), ബിജു ആൻറണി (എച്ച്​.എം.എസ്​), ബഷീർ പാണ്ടികശാല (എൻ.എൽ.യു) എന്നിവർ യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്​ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story