Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:37 AM IST Updated On
date_range 5 July 2020 1:37 AM ISTഎട്ട് പ്രവാസികൾക്ക് കോവിഡ്
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ എട്ട് കോവിഡ് പോസിറ്റിവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. 1. വടകര സ്വദേശി (40) ജൂലൈ ഒന്നിന് സൗദിയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ഇദ്ദേഹത്തിൻെറ റാപ്പിഡ് ടെസ്റ്റ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പ്ള്‍ പരിശോധനക്കെടുത്തു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവ പരിശോധന നടത്തി. ഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്. 2. പുതുപ്പാടി സ്വദേശി (54) ജൂലൈ ഒന്നിന് സൗദിയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവ പരിശോധനയിൽ ഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്. 3. പയ്യാനക്കല്‍ സ്വദേശി (35) ജൂണ്‍ 20ന് കുവൈത്തില്‍ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് എത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് ജൂണ്‍ 29ന് ബീച്ച് ആശുപത്രിയില്‍ സ്രവം പരിശോധനക്കെടുത്തു. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു. ഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 4. നരിക്കുനി സ്വദേശി (45) ജൂണ്‍ 18ന് കുവൈത്തില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടിയില്‍ ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണം തുടര്‍ന്നു. ജൂണ്‍ 30ന് രോഗലക്ഷണത്തെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 5. അഴിയൂര്‍ സ്വദേശി (42) ജൂണ്‍ 30ന് സൗദിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പ്ള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സൻെററില്‍ നിരീക്ഷണത്തിലാക്കി. പരിശോധനഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 6. ഏറാമല സ്വദേനി (43) ജൂണ്‍ 30ന് സൗദിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പ്ള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സൻെററില്‍ നിരീക്ഷണത്തിലാക്കി. പരിശോധനഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 7. ബാലുശ്ശേരി സ്വദേശി (53) ജൂണ്‍ 30ന് സൗദിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പ്ള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സൻെററില്‍ നിരീക്ഷണത്തിലാക്കി. പരിശോധനഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 8. ഏറാമല സ്വദേശി (55) ജൂണ്‍ 30ന് ഖത്തറില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പ്ള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സൻെററില്‍ നിരീക്ഷണത്തിലാക്കി. പരിശോധനഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 101 കോഴിക്കോട് സ്വദേശികള്‍ കോവിഡ് ചികിത്സയിൽ കോഴിക്കോട്: ഞായറാഴ്ച 400 സ്രവ സാമ്പ്ള്‍ പരിശോധനക്കയച്ചു. ആകെ 14,692 സ്രവ സാമ്പ്ളുകള്‍ പരിശോധനക്ക് അയച്ചതില്‍ 13,056 എണ്ണത്തിൻെറ ഫലം ലഭിച്ചു. ഇതില്‍ 12,713 എണ്ണം നെഗറ്റിവ് ആണ്. 1636 സാമ്പ്ളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. 101 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റിവായി ചികിത്സയിലാണ്. 35 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 58 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററായ ലക്ഷദ്വീപ് െഗസ്റ്റ് ഹൗസിലും ഏഴുപേര്‍ കണ്ണൂരിലും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ രണ്ട് വയനാട് സ്വദേശികളും തമിഴ്‌നാട് സ്വദേശിയും രണ്ട് കണ്ണൂര്‍ സ്വദേശികളും മലപ്പുറം സ്വദേശിയും പാലക്കാട് സ്വദേശിയും തൃശൂര്‍ സ്വദേശിയും രണ്ട് എറണാകുളം സ്വദേശികളും കാസർകോട് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററിലും വയനാട് സ്വദേശിയും കൊല്ലം സ്വദേശിയും എറണാകുളം സ്വദേശിയും മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story