Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:33 AM IST Updated On
date_range 5 July 2020 1:33 AM ISTഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായി തിരച്ചിൽ തുടരുന്നു
text_fieldsbookmark_border
തിരുവമ്പാടി: ഇരുവഴിഞ്ഞി പുഴയിലെ പുല്ലൂരാംപാറ പത്തായപ്പാറയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു. പ്രദേശവാസിയായ ചാരനാൽ ഷിനോയിയുടെ മകൻ ജയിംസാണ് (20) വെള്ളിയാഴ്ച വൈകീട്ട് ഒഴുക്കിൽപെട്ടത്. മുക്കത്തുനിന്നെത്തിയ അഗ്നിശമന സേനയും വിവിധ സന്നദ്ധ സംഘങ്ങളും ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച തിരച്ചിൽ വൈകീട്ട് വരെ തുടർന്നു. അഗ്നിശമന സേനയുടെ പ്രത്യേക മുങ്ങൽ വിദഗ്ധ സംഘമായ 'സ്കൂബ' ടീമും മുങ്ങി തിരച്ചിൽ നടത്തി. കർമസേന മുറമ്പാത്തി, കർമ ഓമശ്ശേരി ഉൾപ്പെടെ വിവിധ സന്നദ്ധ പ്രവർത്തകർ തിരച്ചിലിനെത്തി. പുല്ലൂരാംപാറ പത്തായപാറ മുതൽ രണ്ട് കി. മീ താഴെ വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. പൊലീസും റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിനും ജനപ്രതിനിധികളും മാർഗ നിർദേശം നൽകാനെത്തിയിരുന്നു. സുഹൃത്തിനൊപ്പം പുഴയോരത്ത് എത്തിയപ്പോൾ കാൽ വഴുതി ജയിംസ് ഒഴുക്കിൽപെടുകയായിരുന്നുവെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story