Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:33 AM IST Updated On
date_range 5 July 2020 1:33 AM ISTട്രാവൽ ഏജൻറുമാരെ ഡ്രീംസ് കേരളയിൽ ഉൾപ്പെടുത്തണം
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിലെ ട്രാവൽ ഏജൻറുമാരെ ഡ്രീംസ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജൻറ്സ് ഒാഫ് കേരള ഭാരവാഹികൾ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ ആയിരക്കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. വിമാന ടിക്കറ്റ് റീഫണ്ട് െചയ്യാത്തതും കടുത്ത പ്രതിസന്ധിയാണ്. ടൂറിസം മേഖല സംരക്ഷിക്കാൻ പലിശ രഹിത വായ്പ, വാടക ഇളവ് എന്നിവക്കുൾപ്പെടെ സർക്കാർ ഇടപെടലുണ്ടാവണം. പ്രസിഡൻറ് സി.പി. സലാം, സെക്രട്ടറി ജാസിം തോട്ടത്തിൽ, മുഹമ്മദ് ഇർഷാദ്, എം.എം. മുസ്തഫ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. 'മഹേശൻെറ മരണം: നിഷ്പക്ഷ അന്വേഷണം വേണം' കോഴിക്കോട്: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ. മഹേശൻെറ ദുരൂഹ മരണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ശ്രീനാരായണ സഹോദര ധർമവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണം തൃപ്തികരമല്ല. ആരോപണ വിധേയനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം െചയ്യുന്നതുൾപ്പെടെ പ്രഹസനമാണ്. അന്വേഷണം ഒതുക്കാൻ പൊലീസ് തന്നെ ശ്രമിക്കുന്നതായി മഹേശൻെറ കുടുംബത്തിന് പരാതിയുണ്ട്. കേസിൽ െവള്ളാപ്പള്ളിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന കോഒാഡിേനറ്റർ രവീന്ദ്രൻ പൊയിലൂർ, രാഗേഷ് മുടപ്പിലാവിൽ, കെ.കെ. ബാലൻ, എൻ.കെ. നാണു എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story