Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത സഹകരണ സംഘം...

വനിത സഹകരണ സംഘം ധനാപഹരണ കേസ്​: കലക്​ഷൻ ഏജൻറിന്​ ശിക്ഷ

text_fields
bookmark_border
ഇരിക്കൂർ: പ്രമാദമായ ഇരിക്കൂർ വില്ലേജ് വനിത സഹകരണ സംഘം ധനാപഹരണ കേസിൽ ദിനനിക്ഷേപ കലക്​ഷൻ ഏജൻറ് ആയിരുന്ന കെ.കെ. റോജയെ കുറ്റക്കാരിയെന്നുകണ്ട് കോടതി ശിക്ഷിച്ചു. സംഘത്തിലെ കലക്​ഷൻ ഏജൻറ് ആയിരുന്ന റോജ 2006-2007 കാലഘട്ടത്തിൽ നൂറുകണക്കിന് നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ സംഘത്തിലടക്കാതെ അപഹരിച്ചുവെന്ന് കാണിച്ച് സംഘം നൽകിയ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്​) ആർ. അനിതയാണ്​ ശിക്ഷിച്ചത്. ഒരുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ദിനനിക്ഷേപ പിരിവുകൾക്ക് രസീത്​ നൽകാതെയും ചിലർക്ക് വ്യാജ രസീതും വ്യാജ പാസ്ബുക്കും നൽകിയുമാണ് തട്ടിപ്പ് നടത്തിയത്. ദിന നിക്ഷേപത്തിന് പുറമെ, സ്ഥിര നിക്ഷേപം നടത്താനായി റോജയെ ഏൽപിച്ച വലിയ തുകകളും സംഘത്തിൽ ഏൽപിക്കാതെ അപഹരിക്കപ്പെട്ടു. അതുകൂടാതെ, സംഘത്തിൽ നിന്നും വായ്​പയെടുത്ത പലരും തിരിച്ചടവിനായി റോജയെ വിശ്വസിച്ചേൽപിച്ച തുകകളും സംഘത്തിൽ അടക്കുകയുണ്ടായില്ല. നിത്യവേതനക്കാരും വീട്ടമ്മമാരുമാണ് തട്ടിപ്പിന് ഇരയായവരിൽ അധികവും. പ്രോസിക്യൂഷനുവേണ്ടി ഹൈകോടതി നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.എം. ഗോവിന്ദൻകുട്ടി ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story