Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവടകരയില്‍ സമ്പൂര്‍ണ...

വടകരയില്‍ സമ്പൂര്‍ണ മാലിന്യമുക്ത ശുചിത്വ പ്രഖ്യാപനം ആഗസ്​റ്റില്‍

text_fields
bookmark_border
വടകര: നഗരസഭ സമ്പൂര്‍ണ മാലിന്യമുക്ത ശുചിത്വ പ്രഖ്യാപനം ആഗസ്​റ്റ്​ ആദ്യവാരം നടക്കും. മാലിന്യപ്രശ്നം തലവേദന സൃഷ്​ടിച്ച സാഹചര്യത്തിലാണ്​ സീറോവേ​സ്​റ്റ്​ പദ്ധതി ആരംഭിച്ചത്. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പ്രഖ്യാപനമാണിത്. പദ്ധതി പ്രവര്‍ത്തനത്തിന് സംസ്​ഥാന സര്‍ക്കാറി‍ൻെറതുള്‍പ്പെടെ 10 അംഗീകാരങ്ങള്‍ ഇതിനകം നഗരസഭക്ക് ലഭിച്ചുകഴിഞ്ഞു. പ്രഖ്യാപനത്തിന്​ മുന്നോടിയായി നഗരസഭയിലെ 47 വാര്‍ഡുകളിലെയും വീടുകളില്‍നിന്നുള്ള അജൈവമാലിന്യ ശേഖരണം പൂര്‍ത്തിയാക്കി. ഈമാസം എല്ലാ കച്ചവട സ്ഥാപനങ്ങളില്‍നിന്നും ഇവ ശേഖരിക്കും. അതോടൊപ്പം റോഡരികുകള്‍, പൊതുസ്ഥലങ്ങള്‍, ആള്‍താമസമില്ലാത്ത ഒഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളിലെയും മാലിന്യം നീക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രീന്‍ ഓഡിറ്റിങ്​ നടത്തും. നാളിതുവരെ ഒരുതരത്തിലുള്ള മാലിന്യവും യൂസര്‍ഫീ നല്‍കി ഹരിതകര്‍മസേനക്ക് കൈമാറാത്ത വീടുകളുടെ ലിസ്​റ്റ്​ തയാറാക്കാനും തീരുമാനിച്ചു. പഴയ ബസ്​സ്​റ്റാൻഡ്​​ പരിസരത്ത് സ്ഥാപിച്ച തുമ്പൂര്‍മുഴി മോഡൽ എയ്റോബിക്​ കമ്പോസ്​റ്റ്​ യൂനിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. ജൈവമാലിന്യം കിലോവിന് അഞ്ചുരൂപ തോതില്‍ ഈടാക്കി ഇവിടെനിന്ന് വളമാക്കി മാറ്റും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ ഹരിതകര്‍മസേന ജനറല്‍ ബോഡിയില്‍ പ്രസിഡൻറ്​ അനില അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ പി. അശോകന്‍, പി.പി. മിനി, പ്രജിത, മണലില്‍ മോഹനന്‍, ടി.പി. ബിജു, സെക്രട്ടറി രഷിദ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story