Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:27 AM IST Updated On
date_range 5 July 2020 1:27 AM ISTതാലൂക്ക് ഓഫിസ് വളപ്പിലെ വാഹന പാർക്കിങ് ദുരിതമാകുന്നു
text_fieldsbookmark_border
തളിപ്പറമ്പ്: താലൂക്ക് ഓഫിസ് വളപ്പിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായി. ജനങ്ങൾക്ക് ഓഫിസിനകത്തേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുകയാണ്. ആർ.ഡി.ഒ ഓഫിസ്, താലൂക്ക് ഓഫിസ്, ജില്ല വിദ്യാഭ്യാസ ഓഫിസ്, സബ് ട്രഷറി തുടങ്ങി 20ഓളം സർക്കാർ ഓഫിസുകളാണ് തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നത്. പുലർച്ച പ്രധാന കവാടം തുറക്കുന്നതുമുതൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥിതിയാണ് ഇവിടെ. രാവിലെ പാർക്ക് ചെയ്യുന്ന പല കാറുകളും വൈകീട്ട് ആറുമണി കഴിഞ്ഞാണ് തിരികെയെടുക്കുന്നത്. മറ്റിടങ്ങളിലേക്ക് ബസിൽ പോകുന്നവരാണ് ഇവിടെ കാർ നിർത്തിയിടുന്നത്. ഇതുകാരണം ഓഫിസ് ആവശ്യത്തിന് വാഹനങ്ങളുമായി വരുന്ന പൊതുജനങ്ങൾ പാർക്കിങ്ങിന് അലയേണ്ട ഗതികേടാണ്. പലപ്പോഴും ആളുകൾക്ക് നടന്നുപോകാൻ പോലും കഴിയാത്ത വിധമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നേരത്തെ നിയന്ത്രണമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒരു നിയന്ത്രണവുമില്ലാതെയാണ് പാർക്കിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story