Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറുതാഴം -കുഞ്ഞിമംഗലം...

ചെറുതാഴം -കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി: ആദ്യഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാകും

text_fields
bookmark_border
പയ്യന്നൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ചെറുതാഴം -കുഞ്ഞിമംഗലം കുടിവെള്ള പദ്ധതിയുടെ പ്രഥമഘട്ടം അടുത്ത ജനുവരിയിൽ പൂർത്തിയാകും. പരിയാരം പഞ്ചായത്തിലെ ജിക്ക പദ്ധതിയുടെ ഭാഗമായ ചെനയന്നൂർ ടാങ്കിൽനിന്നാണ് ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ നിർമിക്കുന്ന ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്. കുടിവെള്ള വിതരണത്തിനായി ശ്രീസ്​ഥ, എടാട്ട് എന്നിവിടങ്ങളിൽ 8.5 ലക്ഷം ലിറ്ററി​ൻെറയും പടിക്കപ്പാറയിൽ 4.5 ലക്ഷം ലിറ്ററി​ൻെറ ഓവർ ഹെഡ് ടാങ്കുമാണ് നിർമിക്കുന്നത്. എടാട്ട് നിർമിക്കുന്ന ടാങ്കി​ൻെറ പ്രവൃത്തി 85 ശതമാനം പൂർത്തിയായി. പുതുതായി നിർമിക്കുന്ന ടാങ്കിൽ ടെലി മെട്രിക് കൺട്രോൾ സിസ്​റ്റം സ്ഥാപിക്കും. ടാങ്കുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പിടൽ പ്രവൃത്തി അവസാനഘട്ടത്തിലാണ്‌. 42 കിലോമീറ്റർ പൈപ്പ് ലൈനിൽ 32 കിലോമീറ്റർ പൈപ്പ്​ലൈൻ സ്​ഥാപിക്കൽ പ്രവൃത്തി പൂർത്തിയായതായും ശ്രീസ്ഥയിൽ ടാങ്കി​ൻെറ പ്രവൃത്തി തുടങ്ങിയെന്നും പടിക്കപ്പാറ ടാങ്കി​ൻെറ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും പ്രോജക്ട് വിഭാഗം എക്സി. എൻജിനീയർ അറിയിച്ചു. കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തി പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന്​ എം.എൽ.എ നിർദേശം നൽകി. ചെറുതാഴം- കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് ആദ്യഘട്ട പ്രവൃത്തിക്ക് 57 കോടി രൂപയുടെ കിഫ്ബിയുടെ അംഗീകാരമാണ് ലഭിച്ചത്. രണ്ടാംഘട്ടത്തിൽ രണ്ട് പഞ്ചായത്തിലും വിതരണ ശൃംഖല സ്​ഥാപിക്കുന്നതിന് 93.7 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story