Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയന്ത്രണങ്ങള്‍...

നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നു; വ്യാപാര സ്ഥാപനങ്ങൾക്ക്​ പെരുമാറ്റച്ചട്ടം

text_fields
bookmark_border
കണ്ണൂർ: ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്​തമാക്കുന്നതി‍ൻെറ ഭാഗമായി വ്യാപാര സ്​ഥാപനങ്ങളില്‍ ശക്​തമായ പെരുമാറ്റച്ചട്ടം ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കലക്​ടര്‍ ടി.വി. സുഭാഷി‍ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്​ അവലോകന യോഗം നിർദേശം നല്‍കി. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ തുടങ്ങിയ സ്​ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടി‍ൻെറ അടിസ്​ഥാനത്തിലാണ് നിർദേശം. വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കാതെ കൂടിനില്‍ക്കുന്നത് ശക്തമായി തടയും. സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ ഉപയോഗം കര്‍ശനമാക്കും. ഇടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതി‍ൻെറ ഭാഗമായി നടപ്പില്‍വരുത്തും. ഒരു സ്​ഥാപനത്തില്‍ ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പ്രവേശന കവാടത്തില്‍ സാനിറ്റൈസര്‍, സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ടോ എന്നും പരിശോധിക്കണം. നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒക്കും നിർദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്​ടര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് തുടരുന്ന മാര്‍ക്കറ്റുകള്‍, ടൗണുകള്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും അടച്ചിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്നും കലക്​ടര്‍ മുന്നറിയിപ്പ് നല്‍കി. കലക്​ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ്, എ.ഡി.എം ഇ.പി. മേഴ്‌സി, ഡി.എം.ഒ ഡോ. കെ. നാരായണ നായ്​ക് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story