Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാരത്ത്​ ആധുനിക മത്സ്യ...

വാരത്ത്​ ആധുനിക മത്സ്യ മാർക്കറ്റ്​ യാഥാർഥ്യമാകുന്നു

text_fields
bookmark_border
കണ്ണൂർ: വാരം അങ്ങാടിയിലുള്ള മത്സ്യമാര്‍ക്കറ്റ് ആധുനികീ​കരിക്കുന്നു. ഇതിനായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഫണ്ടില്‍നിന്ന് 25 ലക്ഷം അനുവദിച്ചു. നിലവിലുള്ള മാര്‍ക്കറ്റ് പരിഷ്‌കരിച്ചാണ് പുതിയത് പണിയുന്നത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ളതും ഉപഭോക്​തൃ സൗഹൃദവുമായിരിക്കും പുതിയ മാര്‍ക്കറ്റ്. മൂന്നുമാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്ക് കലക്​ടര്‍ നിർദേശം നല്‍കി. 70 വര്‍ഷം പഴക്കമുള്ള നിലവിലെ മാര്‍ക്കറ്റാണ് പുതുക്കിപ്പണിയുന്നത്. ഈ ആവശ്യം ഉന്നയിച്ച് മത്സ്യത്തൊഴിലാളികളും ജനപ്രതിനിധികളും മന്ത്രിക്ക് നിവേദനം നല്‍കിയതി‍ൻെറ അടിസ്​ഥാനത്തിലാണ് പദ്ധതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story