Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകമ്പനിയുടെ പുരോഗതി...

കമ്പനിയുടെ പുരോഗതി കെൽട്രോൺ എം.ഡി അട്ടിമറിക്കുന്നുവെന്ന്​

text_fields
bookmark_border
കല്യാശ്ശേരി: മാങ്ങാട്ടുപറമ്പിലെ കണ്ണൂർ കെൽട്രോൺ എം.ഡി വസ്തുതകൾ മൂടിവെച്ച് കമ്പനിയുടെ പുരോഗതി അട്ടിമറിക്കുകയാണെന്ന് കെൽട്രോൺ എംപ്ലോയീസ് യൂനിയൻ (ഐ.എൻ.ടി.യു.സി) നേതാക്കൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എം.ഡി പുറത്തുവിടുന്ന പല വിവരങ്ങളും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2019 -20 വർഷത്തിൽ രണ്ടു കോടിയോളം രൂപ വിറ്റുവരവിലൂടെ ലാഭമുണ്ടാക്കിയെന്നാണ്​ പറയുന്നത്. ശുദ്ധ അസംബന്ധമാണിത്​. കമ്പനിയിൽനിന്നും ചുരുങ്ങിയ കാലയളവിൽ മാത്രം 200ൽ പരം ജീവനക്കാരാണ് പിരിഞ്ഞുപോയത്. കൂടാതെ ബാങ്ക് കമ്പനിക്ക് രണ്ട് ശതമാനം പലിശയിളവാണ് മുൻവർഷം നൽകിയത്. സ്​ഥിരം ജീവനക്കാരുടെ സ്​ഥാനത്ത് കേവലം 400 രൂപ വാങ്ങുന്ന താൽക്കാലിക ജീവനക്കാരാണ് കമ്പനിയിലുള്ളത്. ജീവനക്കാരുടെ ശമ്പളം വകയിലെ ചെലവിനത്തിലെ കുറവും ബാങ്ക് പലിശയിനത്തിൽ ലഭിച്ച ഇളവും കൂടി ചേർത്ത് ചുരുങ്ങിയത് നാലു കോടിയാണ് കമ്പനിക്ക് ലഭിച്ചത്. ഈ വരുമാനം വെച്ചാണ് രണ്ട് കോടി ലാഭമുണ്ടെന്നുപറഞ്ഞ് കമ്പനി മേധാവി മേനി നടിക്കുന്നത്. 25 വർഷമായിട്ടും സ്ഥിരം നിയമനമില്ലാതെ ജോലി ചെയ്യുന്നവരെ സ്​ഥിരപ്പെടുത്തുന്നതിന് ഒരുനടപടിയും എം.ഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന്​ സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി. വാർത്തസമ്മേളനത്തിൽ യൂനിയൻ നേതാക്കളായ എം.പി. ഇസ്മായിൽ, എ. രാമകൃഷ്ണൻ, സി. ഗണേശൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story