Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇതര...

ഇതര സംസ്​ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ രജിസ്​റ്റര്‍ ചെയ്യണം

text_fields
bookmark_border
കണ്ണൂർ: അന്തര്‍ സംസ്​ഥാന യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമാണെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പുറത്തുനിന്ന് ജില്ലയിലേക്ക് വരുന്നവര്‍ ഓണ്‍ലൈനായി രജിസ്​റ്റര്‍ ചെയ്താല്‍ മതിയെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ്. കോവിഡ് -19 ജാഗ്രത പോര്‍ട്ടലിലാണ് (https://covid19jagratha.kerala.nic.in/) രജിസ്​റ്റര്‍ ചെയ്യേണ്ടത്. നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ ക്വാറൻറീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനുവേണ്ടിയാണിത്. പോര്‍ട്ടലില്‍ ലഭ്യമായ തീയതിയും സമയവും തിരഞ്ഞെടുത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന മുറക്ക്​ യാത്രാനുമതി ലഭിക്കും. രജിസ്‌ട്രേഷന്‍ വേളയില്‍ നല്‍കിയ തീയതിക്കും സമയത്തും തിരഞ്ഞെടുത്ത ചെക്പോയൻറില്‍ എത്തിയാല്‍ മാത്രം മതിയെന്നും കലക്ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story