Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:27 AM IST Updated On
date_range 5 July 2020 1:27 AM ISTഓൺലൈൻപഠനത്തിന് പൂർവ വിദ്യാർഥികളുടെ കൈത്താങ്ങ്
text_fieldsbookmark_border
നന്മണ്ട: കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഓൺലൈൻപഠനത്തിന് പൂർവവിദ്യാർഥികളുടെ കൈത്താങ്ങ്. 1990 എസ്.എസ്.എൽ.സി ബാച്ചിൻെറതുൾപ്പെടെ 10 ടെലിവിഷൻ സെറ്റും അനുബന്ധ ഉപകരണങ്ങളും കൂടി സ്കൂളിനു ലഭിച്ചു.1990 ബാച്ചിൻെറ ഉപഹാരം മുൻ അധ്യാപകനും റിട്ട. പ്രിൻസിപ്പലുമായ സത്യൻ പ്രിൻസിപ്പൽ സിബി ജോസഫിന് കൈമാറി. പി.ടി.എ പ്രസിഡൻറ് എം.പി. മണി അധ്യക്ഷത വഹിച്ചു. സ്കൂൾ വികസന കാര്യസമിതി ചെയർമാൻ എൻ.കെ. രാധാകൃഷ്ണൻ, സീനിയർ അസി. ഇ. ശശീന്ദ്രദാസ്, സ്റ്റാഫ് സെക്രട്ടറി മൊയ്തീൻ കോയ, പൂർവവിദ്യാർഥികളായ പി.എസ്. സ്മിജ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story