Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി കുടുംബങ്ങളുടെ...

ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം: ഭവന നിര്‍മ്മാണം തുടങ്ങി

text_fields
bookmark_border
​േകാട്ടത്തറ: സംസ്ഥാന പട്ടികവര്‍ഗ പുനരധിവാസ മിഷ​ൻെറ ഭാഗമായി കോട്ടത്തറ, വെങ്ങപ്പള്ളി ഭാഗത്തെ പ്രളയബാധിത കോളനികളില്‍നിന്ന്​ പുനരധിവസിപ്പിക്കേണ്ട 61 ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭവനനിർമാണ പ്രവർത്തി സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മിഷന്‍ വാങ്ങിയ ഭൂമിയിലാണ് വീടുകള്‍ നിർമിക്കുന്നത്. വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.എം. നാസര്‍, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ലീലാമ്മ ജോസഫ്, വൈസ് പ്രസിഡൻറുമാരായ ജെസി ജോളി, വി.എന്‍. ഉണ്ണികൃഷ്ണന്‍, പട്ടികവര്‍ഗ ഉപദേശക സമിതി അംഗങ്ങളായ സീത ബാലന്‍, ടി. മണി, ട്രൈബല്‍ എക്​സ്​റ്റന്‍ഷന്‍ ഓഫിസര്‍ കെ.ടി. സുഹ്‌റ, നിർമിതി എക്‌സിക്യൂട്ടിവ് സെക്രട്ടറി ഒ.കെ. സജിത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പന്‍കണ്ടിയില്‍ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 109 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ വീതം നല്‍കിയ ഭൂമിയില്‍ നിർമിക്കാനുദ്ദേശിക്കുന്ന ഭവനങ്ങളുടെ ഉദ്ഘാടനവും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. സഹദ്, സ്​റ്റാൻഡിങ്​ കമ്മിറ്റിയംഗം സീനത്ത്, ഐ.ടി.ഡി.പി ഓഫിസര്‍ കെ.സി. ചെറിയാന്‍, ട്രൈബൽ എക്​സ്​റ്റന്‍ഷന്‍ ഓഫിസര്‍ ജംഷീദ് ചെമ്പന്‍തൊടിക, ഊര് മൂപ്പന്‍ കുറുക്കന്‍ എന്നിവർ പങ്കെടുത്തു. അട്ടമല ഏറാട്ടക്കുണ്ട് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് എം.എല്‍.എ നേരിട്ടെത്തി ടെലിവിഷൻ നല്‍കി. തൃക്കൈപ്പറ്റയില്‍ നിക്ഷിപ്തവനഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത പ്രദേശം സന്ദര്‍ശിച്ച് ഭൂമിനല്‍കിയവരുടെ വിവിധാവശ്യങ്ങള്‍ ചര്‍ച്ചചെയ്യുകയും സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിനെക്കൊണ്ട് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ സഹദ്, കണിയാമ്പറ്റ ട്രൈബല്‍ എക്​സ്​റ്റന്‍ഷന്‍ ഓഫിസര്‍ പി.ജെ. ഷീജ, ഗ്രാമപഞ്ചായത്ത് സ്​റ്റാൻഡിങ്​​ കമ്മിറ്റിയംഗം ചന്ദ്രശേഖരൻ തമ്പി എന്നിവർ പങ്കെടുത്തു. SATWDL11 വേങ്ങപ്പള്ളി ഭാഗത്തെ പ്രളയബാധിത കോളനികളിലെ 61 ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭവനനിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം സി. കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story