Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവതിയെ...

യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഡോക്ട​ർ റിമാൻഡിൽ

text_fields
bookmark_border
ശ്രീകണ്​ഠപുരം: ചെവിവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്​റ്റിലായ ഡോക്​ടർ റിമാൻഡിൽ. ശ്രീകണ്​ഠപുരത്തെ സ്വകാര്യ ക്ലിനിക്കിലെ ഡോക്​ടർ പ്രശാന്ത് നായിക്കിനെയാണ് തളിപ്പറമ്പ് മജിസ്​ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്​തത്. യുവതിയുടെ പരാതിയിൽ സംസ്ഥാന വനിത കമീഷനും കേസെടുത്തു. ഡോക്​ടർ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തതെന്നും പൊലീസുമായി സംസാരിച്ചശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും വനിത കമീഷനംഗം ഇ.എം. രാധ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്​ചയാണ് മലപ്പട്ടം സ്വദേശിയായ യുവതി ചെവിവേദനയുമായി ഭർത്താവിനും കുഞ്ഞിനുമൊപ്പം ശ്രീകണ്​ഠപുരത്തെ എസ്.എം.സി ക്ലിനിക്കില്‍ എത്തിയത്. പരിശോധനക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story