Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയനാട് മെഡിക്കല്‍...

വയനാട് മെഡിക്കല്‍ കോളജ് വിദഗ്ധ സമിതി; എം.എല്‍.എ സ്വാഗതം ചെയ്തു

text_fields
bookmark_border
------------ box വൈദ്യുതി മുടങ്ങും കൂട്ടുമുണ്ട 66 കെ.വി സബ്‌സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്​ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ മേപ്പാടി ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയര്‍ അറിയിച്ചു. -------- ഓണ്‍ലൈന്‍ പരിഹാരം: 31 പരാതികള്‍ തീര്‍പ്പാക്കി സുല്‍ത്താന്‍ ബത്തേരി: താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 31 പരാതികള്‍ ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല തീര്‍പ്പാക്കി. ശനിയാഴ്ച രാവിലെ 10.30 മുതല്‍ നടന്ന അദാലത്തില്‍ 49 പരാതികള്‍ പരിഗണിച്ചു. 45 അപേക്ഷകർ അക്ഷയ കേന്ദ്രങ്ങളിലെത്തി വിഡിയോ കോണ്‍ഫറന്‍സ് വഴി ജില്ല കലക്ടറോട് പരാതികള്‍ അറിയിച്ചു. ഇതിൽ 31 പരാതികള്‍ തീര്‍പ്പാക്കി. തീര്‍പ്പാക്കാത്ത പരാതികള്‍ തുടര്‍ നടപടികള്‍ക്ക്​ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഗ്യാസ് ഏജന്‍സി ഗോഡൗണിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് ഗ്യാസ് സിലിണ്ടറുകള്‍ വിതരണത്തിന് പോകുന്ന ചെറു വാഹനങ്ങളിലേക്ക് കയറ്റുന്നതിലൂടെ ഗതാഗതം തടസ്സപ്പെടുകയും പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്​ടിക്കുന്നതായും കാണിച്ച് ലഭിച്ച പരാതിയില്‍ ഗ്യാസ് ഗോഡൗണിന് ചുറ്റുമതില്‍ നിര്‍മിക്കാനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്നും ഗ്യാസ് പ്രൊപ്പറൈറ്റര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി. നെന്മേനി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ നടപ്പാലം നിര്‍മിച്ച് നല്‍കുന്നതിനായി കോളിയാടി വലിയവട്ടം പാലം പ്രദേശവാസികള്‍ സമര്‍പ്പിച്ച പരാതിയില്‍ പാലത്തി​ൻെറ നിര്‍മാണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുവാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. ലൈഫ് ഭവനപദ്ധതി, ചികിത്സാ സഹായം , റേഷൻ കാർഡ്, ബാങ്ക് വായ്പ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട അപേക്ഷകളാണ് അധികമുണ്ടായിരുന്നത്. കലക്​ടറേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കലക്ടര്‍ ഇ. മുഹമ്മദ് യൂസഫ്, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. -------- സംയുക്ത ട്രേഡ് യൂനിയൻ ധർണ. വടുവഞ്ചാൽ: ഇന്ധന വിലവർധനക്കെതിരെ ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ വടുവഞ്ചാലിൽ ധർണ നടത്തി. യു. കരുണൻ ഉദ്ഘാടനം ചെയ്തു. സ്​റ്റാൻലി സംസാരിച്ചു. അയൂബ് പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. SATWDL 8 ഇന്ധനവില വർധനക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ വടുവഞ്ചാലിൽ നടത്തിയ ധർണ യു.കരുണൻ ഉദ്ഘാടനം ചെയ്യുന്നു ഉത്തരക്കടലാസ് കണാത്ത സംഭവം: എം. എസ്. എഫ് പ്രതിഷേധിച്ചു കൽപറ്റ : പ്ലസ് ടു പരീക്ഷാ ഫലം ജൂലൈ 10ന്​ പുറത്തു വരാനിരിക്കെ കൊട്ടാരക്കര മുട്ടറ ഗവ: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഉത്തരക്കടലാസ് കണ്ടെത്താത്ത സംഭവത്തിൽ പ്രതീകാത്മക സമരവുമായി എം. എസ്. എഫ്. കൽപ്പറ്റയിൽ ഉത്തരക്കടലാസ് തിരഞ്ഞ്​ പ്രതിഷേധം സംഘടിപ്പിച്ചു. എം. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.പി ഷൈജൽ ഉദ്ഘാടനം ചെയ്​തു. പ്രസിഡൻറ്​ പി. കെ. ജാവാദ് അധ്യക്ഷത വഹിച്ചു. റിൻഷാദ് മില്ലുമുക്ക്, ഷമീർ ഒടുവിൽ , അഷ്കർ ചക്കര, ഫാരിസ് തങ്ങൾ, അജിത്ത് കൽപറ്റ, മുനച്ചർ ചുണ്ടേൽ, ഫവാസ് തങ്ങൾ, ഫെബിൻ എന്നിവർ സംസാരിച്ചു. ഇ. എച്ച്. മുബഷീർ സ്വാഗതവും, അനസ്​ തെന്നാനി നന്ദിയും പറഞ്ഞു. SATWDL 9 എം. എസ്. എഫ്. കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.പി. ഷൈജൽ ഉദ്​ഘാടനം ചെയ്യുന്നു സഹകരണ സംഘങ്ങളെ ഇല്ലാതാക്കുന്ന ഓർഡിനൻസ്​ പിൻവലിക്കണം കൽപറ്റ: കേരള സഹകരണ വേദി വയനാട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കൽപ്പറ്റ ടെലിഫോൺ എക്സ്​ചേഞ്ചിലേക്ക് മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സഹകരണ ഓർഡിനൻസ്​ സഹകരണ മേഖലക്ക് മരണ മണിയാണെന്ന്​ വേദി ആരോപിച്ചു. രാജ്യത്തെ 1482 അർബൻ ബാങ്കുകളുടെയും കേരള ബാങ്ക് ഉൾപ്പെടെ 58 മൾട്ടി സ്​റ്റേറ്റ് കോഓപറേറ്റിവ് ബാങ്കുകളുടെയും നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കുകയാണ് കേന്ദ്ര സർക്കാർ. മാർച്ച് സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. വി.യൂസഫ് അധ്യക്ഷത വഹിച്ചു. എം.വി. ബാബു, പി.കെ. മൂർത്തി, തയിൽ അഷ്റഫ്,ഡോ. അമ്പി ചിറയിൽ എന്നിവർ സംസാരിച്ചു. ജോജിൻ ടി. ജോയ് നന്ദി പറഞ്ഞു. SATWDL 10 കേരള സഹകരണ വേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ടെലിഫോൺ എക്സചേഞ്ച്​ ധർണ സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story