Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:09 AM IST Updated On
date_range 5 July 2020 1:09 AM ISTചെങ്ങോട്ടുമല: സർവ കക്ഷികൾ അനിശ്ചിതകാല സമരത്തിന്
text_fieldsbookmark_border
നടുവണ്ണൂർ: ചെങ്ങോട്ടുമല ഖനനത്തിന് പാരിസ്ഥിതി അനുമതി നൽകാനുള്ള നീക്കത്തിനെതിരെ കോട്ടൂർ ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ ജൂലൈ 15 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സമരസമിതി അംഗങ്ങളും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴിനാണ് സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയുടെ യോഗം. ഇൗ യോഗത്തിൽ അനുമതി നൽകാനുള്ള നീക്കം നടക്കുന്നുണ്ട്. സംസ്ഥാന വിലയിരുത്തൽ സമിതിയുടെ രണ്ട് അംഗങ്ങൾ ചെങ്ങോട്ടുമല സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതാണ്. പഞ്ചായത്തിനെ പോലും അറിയിക്കാതെ വന്ന സംഘം ക്വാറിക്കാരുടെ താൽപര്യം സംരക്ഷിക്കുന്ന റിപ്പോർട്ടാണ് തയാറാക്കിയത്. അനുമതി നൽകാതിരിക്കാൻ സംസ്ഥാന പാരിസ്ഥിതിക ആഘാത നിർണയ സമിതിയിൽ സമ്മർദം ചെലുത്തും. മന്ത്രിമാരായ ഈ ചന്ദ്രശേഖരൻ, ടി.പി. രാമകൃഷ്ണൻ, എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവരെ സർവകക്ഷി സംഘത്തിൻെറ നേതൃത്വത്തിൽ കാണാൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ഷീജ കാറങ്ങോട്ട്, വൈസ് പ്രസിഡൻറ് കെ.കെ. ബാലൻ, മെംബർമാരായ ചേലേരി മമ്മൂക്കുട്ടി, ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ, കൽപകശ്ശേരി ജയരാജൻ, കെ.സി. ആലിക്കോയ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story