Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 2:57 AM IST Updated On
date_range 2 July 2020 2:57 AM ISTമഴക്കാല ദുരന്ത സന്നദ്ധ പ്രവർത്തനങ്ങൾക്ക് പന്നൂരിൽ ദ്രുതകര്‍മ സേന
text_fieldsbookmark_border
കൊടുവളളി: കിഴക്കോത്ത് പന്നൂര്‍ പ്രദേശങ്ങളിലെ വര്‍ഷകാലമുള്‍പ്പെടെയുള്ള സമയങ്ങളില്‍ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സജ്ജരായി ദ്രുതകര്‍മ സേനക്ക് രൂപം നൽകി.സേവ് പന്നൂരിൻെറ നേതൃത്വത്തിൽ 15 പേരാണ് ഇതിലെ അംഗങ്ങള്‍. ദുരന്തമേഖലയിലും സേവനം ആവശ്യമായ സ്ഥലങ്ങളിലും ഇവരുടെ സേവനം ലഭിക്കും. ഇവര്‍ക്കുള്ള ഉപകരണങ്ങള്‍ പന്നൂരിലെ സേവ് പന്നൂരിൻെറ ഓഫിസില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. 70 ദിവസമായി തുടര്‍ച്ചയായി സൗജന്യ മരുന്നുകള്‍ വിതരണം ചെയ്യുന്ന സേവ് പന്നൂരിൻെറ പുതിയ സംരംഭമാണ് ദ്രുത കര്‍മ സേന. പാട്ടത്തില്‍ ഉസ്മാന്‍, വെളുത്തേടത്ത് മജീദ്, വേലായുധന്‍ കാവില്‍, വി.പി. മുഹമ്മദ്, ഉമ്മര്‍ കുനിയില്‍ എന്നിവരാണ് നേതൃത്വം നൽകുന്നത്. ചെയര്‍മാന്‍ ഫള്‌ലുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ പട്ടനില്‍ അധ്യക്ഷത വഹിച്ചു. വേലായുധൻ കാവിൽ ഉപകരണ വിതരണോദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story