Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 2:57 AM IST Updated On
date_range 2 July 2020 2:57 AM ISTസ്വയംതൊഴിൽ സംരംഭങ്ങൾ: യോഗം വെള്ളിയാഴ്ച
text_fieldsbookmark_border
കൊടുവള്ളി: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കി സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവരുടെ യോഗം ജൂലൈ മൂന്നിന് രാവിലെ 10.30ന് നഗരസഭ ഹാളിൽ നടക്കും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവർക്ക് മുൻഗണന. നഗരസഭയിലെ സ്ഥിരതാമസക്കാർക്ക് മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവാൻ അർഹത. ഫോൺ: 9544109096. ക്വാറൻറീൻ കേന്ദ്രം ആരംഭിച്ചു എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ പ്രദേശത്തെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളില്‍നിന്ന് തിരിച്ചുവരുന്നവര്‍ക്ക് ക്വാറൻറീനിൽ പ്രവേശിക്കാൻ ഗ്രാമപഞ്ചായത്തിന് കീഴിൽ വോയ്സ് ഓഫ് ആവിലോറ ചാരിറ്റബിൾ ട്രസ്റ്റും പി.കെ. ബ്രദേഴ്‌സും സംയുക്തമായി ക്വാറൻറീൻ കേന്ദ്രം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എന്‍.സി. ഉസൈൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മൊയ്തീന്‍ ഹാജി, ഗ്രാമ പഞ്ചായത്ത് അംഗം ടി.പി. ഇബ്രാഹിം, പി.കെ. ഹാരിസ്, കെ.കാദര്‍, മുജീബ് ആവിലോറ എന്നിവർ സംസാരിച്ചു. ക്വാറൻറീൻ സൻെററിലേക്ക് ആദ്യമായി വന്ന മുഐമിന് ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story