Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപന്നിപ്പാറ വളവിൽ ബസും...

പന്നിപ്പാറ വളവിൽ ബസും കാറും കൂട്ടിയിടിച്ചു

text_fields
bookmark_border
പന്നിപ്പാറ വളവിൽ ബസും കാറും കൂട്ടിയിടിച്ചു
cancel
എടവണ്ണ: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ പന്നിപ്പാറ വളവിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. അരീക്കോട് നിന്ന് നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും എടവണ്ണയിൽ നിന്ന് അരീക്കോട്ടേക്ക് പോകുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്ക്​ നിസാര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. എടവണ്ണ പൊലീസെത്തി ഇരു വാഹനങ്ങളും റോഡിൽനിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. MN EDVN CAR ACCIDENT NEWS: അപകടത്തിൽപ്പെട്ട സ്വകാര്യ ബസും കാറും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story