Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:23 AM IST Updated On
date_range 23 Aug 2022 1:23 AM ISTമൂന്നുപേർക്ക് മന്തുരോഗം; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
text_fieldsbookmark_border
കരുവാരകുണ്ട്: അന്തർ സംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ ആരോഗ്യ പരിശോധന ക്യാമ്പിൽ പങ്കെടുത്ത മൂന്നുപേർക്ക് മന്തുരോഗം സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആഗസ്റ്റ് 17നാണ് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രം ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തിയത്. രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ തുടങ്ങുകയും ഇവരുമായി അടുത്ത് ഇടപഴകിയവർക്ക് പ്രതിരോധ ഗുളിക നൽകുകയും ചെയ്തു. രോഗം സ്ഥിരീകരിക്കപ്പെട്ടവർ താമസിച്ച മേഖലയിൽ പനി സർവേ നടത്തും. ഇതര സംസ്ഥാന തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി 27ന് രണ്ടാം ഘട്ട പരിശോധന ക്യാമ്പ് നടത്തുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ആബിദ അബ്ദുൽ കരീം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story