Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:21 AM IST Updated On
date_range 23 Aug 2022 1:21 AM ISTകുമാരന്റെ കുടുംബത്തിന് കൂട്ടുകാരുടെ സഹായ ഹസ്തം
text_fieldsbookmark_border
പൂക്കോട്ടുംപാടം: വാഹനാപകടത്തിൽ മരിച്ച ചെട്ടിപ്പാടം കുംഭാരകോളനിയിലെ പഴമ്പാലക്കോട് കുമാരന്റെ കുടുംബത്തിന് ധനസഹായവുമായി പൂർവ വിദ്യാർഥി കൂട്ടായ്മ. പൂക്കോട്ടുംപാടം വിദ്യാ കോളജിലെ 1997-99 പ്രീഡിഗ്രി ബാച്ചിലെ കുമാരന്റെ സഹപാഠികൾ സ്വരൂപിച്ച ലക്ഷം രൂപ കൈമാറി. കുമാരന്റെ ഭാര്യ ജയന്തിയും കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. മാർച്ച് എട്ടിനാണ് കോഴിക്കോട് പുളിക്കലിലുണ്ടായ കാറപകടത്തിൽ കുമാരനും മകൾ നന്ദനയും മരിച്ചത്. പ്രതിസന്ധികളെ അതിജീവിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ കുമാരന്റെ മകൾ നയനയെ പൂർവ വിദ്യാർഥി കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു. പൂർവ വിദ്യാർഥി കൂട്ടായ്മക്ക് വേണ്ടി കെ.പി. അഭിലാഷ്, മുസ്തഫ, പനോലൻ ഷാജി, സ്വപ്ന, സലീന എന്നിവരും ധനസഹായ കമ്മിറ്റി ഭാരവാഹികളായ രാജീവ് മറ്റത്തിൽ, സലാം ചിനക്കൽ, ഉദയകുമാർ ചിത്രപ്പള്ളി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ഫോട്ടോppm3: പഴമ്പാലക്കോട് കുമാരന്റെ കുടുംബത്തിന് കൂട്ടുകാർ ധനസഹായം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
