Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:15 AM IST Updated On
date_range 23 Aug 2022 1:15 AM ISTവിജയികൾക്ക് രാജീവ് ഗാന്ധി പ്രതിഭ പുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
തൃശൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും മറ്റു ഇതര മത്സര പരീക്ഷകളിലും കലാകായിക രംഗങ്ങളിലും തിളക്കമാർന്ന വിജയം കൈവരിച്ചവർക്കും അയ്യന്തോൾ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി പ്രതിഭ പുരസ്കാരം സമ്മാനിച്ചു. വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി തൃശൂർ വിമല കോളജിലെ റിസർച് വിങ് സ്കോളറും തൃശൂർ കോർപറേഷൻ ചേറൂർ ഡിവിഷൻ കൗൺസിലറുമായ അഡ്വ. വില്ലി ജിജോയുടെ നേതൃത്വത്തിൽ ജീവിത നൈപുണ്യ പരിശീലന ക്ലാസും നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. സുമേഷ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എയും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ അനിൽ അക്കര ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ജെലിൻ ജോൺ, സെക്രട്ടറി അമൽഖാൻ, ഡി.സി.സി അംഗവും പുല്ലഴി ഡിവിഷൻ കൗൺസിലറുമായ കെ. രാമനാഥൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. സുരേഷ്, കൗൺസിലർമാരായ സുനിത വിനു, ലാലി ജെയിംസ്, നിയോജക മണ്ഡലം സെക്രട്ടറിമാരായ സജീഷ് ഈച്ചരത്ത്, ജിന്റോ പോൾ, വിഷ്ണുപ്രസാദ് മേനോൻ, മണ്ഡലം വൈസ് പ്രസിഡന്റ് ദീപക് വിൽസൺ, സെക്രട്ടറി ശ്രീരാം ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. tct_chr3- പഠനത്തിലും പഠനേതര വിഭാഗങ്ങളിലും മികച്ച വിജയം നേടിയവർക്ക് യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി പ്രതിഭ പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങ് അനിൽ അക്കര ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story