Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:02 AM IST Updated On
date_range 23 Aug 2022 1:02 AM ISTവായ്പ, ലൈസൻസ്, സബ്സിഡി മേള
text_fieldsbookmark_border
പുന്നയൂർക്കുളം: വ്യവസായ വാണിജ്യ വകുപ്പും ചാവക്കാട് താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി പുന്നയൂർക്കുളം പഞ്ചായത്തിൽ വായ്പ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിച്ചു. 'എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മേള പഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. ബിസിനസ് ആശയങ്ങൾ, സംശയങ്ങൾ എന്നിവർ നേരിട്ട് ബാങ്ക് ഉദ്യോഗസ്ഥരോട് ചോദിച്ചു നേരായ ദിശയിൽ മുന്നേറാനുള്ള അവസരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിലാണ് മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിസാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമ ലീനസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആലത്തയിൽ മൂസ, ബിന്ദു, പ്രേമ സിദ്ധാർഥൻ, പഞ്ചായത്ത് സെക്രട്ടറി ടി. മണികണ്ഠൻ, സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ രാജൻ, പഞ്ചായത്ത് വ്യവസായ പ്രതിനിധി ആസിയ അസീസ് തുടങ്ങിവർ സംസാരിച്ചു. വ്യവസായ വികസന ഓഫിസർ നവ്യ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഫോട്ടോ: TCC CKD PKM Panchayath പുന്നയൂർക്കുളം പഞ്ചായത്തിൽ സംഘടിപ്പിച്ച ലോൺ ലൈസൻസ് സബ്സിഡി മേള പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
