Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:55 AM IST Updated On
date_range 23 Aug 2022 12:55 AM ISTവാഫി വഫിയ്യ സംസ്ഥാന കലോത്സവവും സനദ് ദാനവും ഒക്ടോബറിൽ
text_fieldsbookmark_border
മലപ്പുറം: പന്ത്രണ്ടാമത് വാഫി വഫിയ്യ സംസ്ഥാന കലോത്സവവും സനദ് ദാന സമ്മേളനവും ഒക്ടോബർ 20, 21 തീയതികളിൽ കോഴിക്കോട് നടക്കുമെന്ന് സി.ഐ.സി പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. വിവിധ വാഫി ക്യാമ്പസുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അഞ്ഞൂറിലധികം യുവ പണ്ഡിതർ സമ്മേളനത്തിൽ സനദ് സ്വീകരിക്കും. കമ്മ്യൂണികേറ്റീവ്, ക്രിയേറ്റീവ്, മാനേജ്‍മൻെറ്, സൈക്കോളജി സ്കില്ലുകളെ അടിസ്ഥാനപ്പെടുത്തി നടത്തപ്പെടുന്ന കലോത്സവത്തിൽ വാഫി, വഫിയ്യ സ്ഥാപനങ്ങളിലെ പതിനായിരത്തോളം വിദ്യാർഥി-വിദ്യാർഥിനികൾ വിവിധ മത്സരങ്ങളിലായി മാറ്റുരക്കും. മൂന്ന് റീജിയണുകളിലായി നടക്കുന്ന ആദ്യ ഘട്ട കലോത്സവങ്ങൾക്ക് ശേഷമാണ് സംസ്ഥാന കലോത്സവവും സനദ് ദാന സമ്മേളനവും. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിൽ സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി, ട്രഷറർ അലി ഫൈസി തൂത, ജോ. സെക്രട്ടറിമാരായ ഹബീബുള്ള ഫൈസി, ഡോ. അബ്ദുൽ ബർറ് വാഫി, ഡോ. മുഹമ്മദ് അലി വാഫി, ഹസൻ വാഫി, ഫിനാൻസ് സമിതി സെക്രട്ടറി ഡോ. ജലീൽ വാഫി, കാളികാവ് വാഫി കാമ്പസ് വൈസ് ഡീൻ ഡോ. അയ്യൂബ് വാഫി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷമീം വാഫി, വാഫി സ്റ്റുഡൻറ്സ് ഫെഡറേഷൻ ഭാരവാഹികളായ മുഹമ്മദ് റഫീഫ്, സഹൽ വള്ളിയാട്, യാസിർ ചെമ്മാട്, ഷഫീഖ് എടക്കനാട് തുടങ്ങിയവർ സംബന്ധിച്ചു. പടം-mpg wafi wafiya ഒക്ടോബറിൽ നടക്കുന്ന വാഫി വഫിയ്യ സംസ്ഥാന കലോത്സവത്തിന്‍റെയും സനദ് ദാന ചടങ്ങിന്‍റെയും പ്രഖ്യാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story