Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:53 AM IST Updated On
date_range 23 Aug 2022 12:53 AM ISTപ്രകൃതി വിരുദ്ധ പീഢനം മദ്രസ്സ അദ്ധ്യാപകന്‍ അറസ്റ്റില്‍
text_fieldsbookmark_border
Babu Narayanan കൂറ്റനാട്ഃ പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്‌നാട് നീലഗിരി നാലുകോട്ട സ്വദേശി ഇര്‍ഷാദ് അലി(29) നെയാണ് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി. യുടെ നിര്‍ദ്ദേശപ്രകാരം ചാലിശ്ശേരി പൊലിസ് നീലഗിരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ മതപഠനശാലയില്‍ പഠനത്തിനെത്തിയ കുട്ടിയെയാണ് ഇയാള്‍ നിരവധി തവണ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയിരുന്നത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെവീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനക്കുയായിരുന്നു.ഇവിടെ നിന്നാണ് കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു മദ്രസ അധ്യാപകന് കൂടി പങ്കുള്ളതായാണ് ലഭിക്കുന്ന സൂചനകള്‍.ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി. തിരുമിറ്റക്കോട്ടെ മതപഠന ശാലയില്‍ മറ്റ് ചില വിദ്യാര്‍ഥിള്‍ കൂടി പീഡനത്തിനിരയായിട്ടുണ്ടെന്ന തരത്തില്‍ സ്ഥിതികരിക്കാത്ത വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. കൂടുതല്‍ കുട്ടികള്‍ ഇത്തരത്തില്‍ പീഢനത്തിരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി നീലഗിരിയിലേക്ക് യാത്ര തിരിച്ച പൊലീസ് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. ഷോർണൂർ ഡി.വൈ.എസ്.പി. സ്പെഷ്യൽ സ്ക്വാഡിലെ ജോളി സെബാസ്റ്റ്യൻ, പി.അബ്ദുൾ റഷീദ്, ചാലിശ്ശേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.ശ്രീകുമാർ, പി. ആർ.രാജേഷ്, സി. പി.ഒ.വി.യു.പ്രശാന്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ചിത്രം pew prathi irshad (അറസ്റ്റിലായ പ്രതി ഇര്‍ഷാദ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story