Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉദ്ഘാടനം കഴിഞ്ഞിട്ട്​...

ഉദ്ഘാടനം കഴിഞ്ഞിട്ട്​ രണ്ടുമാസം ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനസജ്ജമാകാൻ മാസങ്ങളെടുക്കും

text_fields
bookmark_border
ഉദ്ഘാടനം കഴിഞ്ഞിട്ട്​ രണ്ടുമാസം ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനസജ്ജമാകാൻ മാസങ്ങളെടുക്കും
cancel
ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള അധ്യാപക നിയമനത്തിൽ ഇനിയും തീരുമാനമായില്ല പൊന്നാനി: പൊന്നാനിയിൽ ആരംഭിച്ച കേരള ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രഫി ആൻഡ്​ അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ (കിഹാസ് ) താൽക്കാലിക ഉപകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞിട്ട് മാസം രണ്ട് പിന്നിട്ടെങ്കിലും ക്ലാസുകൾ ആരംഭിക്കാൻ ഇനിയുമേറെ മാസങ്ങൾ എടുക്കും. ലോക ഹൈഡ്രോഗ്രാഫിക് ദിനത്തിലായിരുന്നു പൊന്നാനി നഗരസഭ കാര്യാലയത്തിൽ താൽക്കാലിക സെന്‍റർ പ്രവർത്തനമാരംഭിച്ചത്. നഗരസഭയുടെ പഴയ കെട്ടിടത്തിലെ രണ്ടും മൂന്നും നിലകൾ ഇൻസ്റ്റിറ്റ്യൂട്ടിനായി ക്രമീകരിക്കുകയും ചെയ്തു. എന്നാൽ, മിക്കസമയത്തും ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടനിലയിലാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫിന് ട്രെയിനിങ് മാത്രമാണ് വല്ലപ്പോഴും നൽകുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലേക്കാവശ്യമായ അധ്യാപകരുടെ നിയമനത്തിലും തീരുമാനമായിട്ടില്ല. സർക്കാർ ഉത്തരവിറങ്ങിയാൽ മാത്രമേ നിയമനം നടക്കൂ. മൂന്ന് ഹ്രസ്വകാല കോഴ്സുകളാണ് സെന്‍ററിന് അനുവദിച്ചിട്ടുള്ളത്. എന്നാൽ, പുതിയ കോഴ്സിലേക്ക് അധ്യാപകരെ നിയമിക്കുകയും പ്രവേശനത്തിന്​ അപേക്ഷ ക്ഷണിക്കുകയും ചെയ്ത് കോഴ്സ് ആരംഭിക്കാൻ ഇനിയും മാസങ്ങൾ നീളും. കടലിലെയും ജലാശങ്ങളിലെയും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുകയും ഇക്കാര്യത്തിൽ സർക്കാർ കൈക്കൊള്ളേണ്ട നടപടികൾ നിർദേശിക്കുകയുമാണ്​ ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കർത്തവ്യം. ഹൈഡ്രോഗ്രാഫിക് മോഡേൺ സർവേ, ക്വാണ്ടിറ്റി സർവേ, ഡൈവിങ് പരിശീലനം ഉൾപ്പെടെയുള്ള കോഴ്സുകളാണ് സർവകലാശാലക്ക് കീഴിലുണ്ടാവുക. Photo: MP PNN1: പൊന്നാനിയിൽ ആരംഭിച്ച കേരള ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആൻഡ്​ അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ താൽക്കാലിക ഉപകേന്ദ്രം ആളൊഴിഞ്ഞ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story