Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒരുമനയൂരിലെ...

ഒരുമനയൂരിലെ കുടിവെള്ളക്ഷാമം: പരിഹാരം തേടി ജനപ്രതിനിധികള്‍ ജല അതോറിറ്റി ഓഫിസില്‍

text_fields
bookmark_border
ഒരുമനയൂരിലെ കുടിവെള്ളക്ഷാമം: പരിഹാരം തേടി ജനപ്രതിനിധികള്‍ ജല അതോറിറ്റി ഓഫിസില്‍
cancel
ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വി.സി. ഷാഹിബാന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ജല അതോറിറ്റി അധികൃതർക്ക് നിവേദനം നല്‍കി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാസങ്ങളായി ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ലഭ്യതയിലെ കുറവ് പലതവണ രേഖാമൂലം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ പഞ്ചായത്തും വാട്ടര്‍ അതോറിറ്റിയും സംയുക്ത യോഗങ്ങള്‍ ചേരുകയും ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. പഞ്ചായത്തും ജല അതോറിറ്റിയും ചേര്‍ന്ന് വെള്ളം ലഭിക്കാത്ത മേഖലയില്‍ സ്ഥലപരിശോധന നടത്തുകയും ചെയ്തു. പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടരുകയാണ്. എത്ര ശ്രമിച്ചിട്ടും നടപടികള്‍ ഇല്ലാത്ത ഈ സമീപനം അനുവദിക്കാന്‍ കഴിയില്ലെന്ന് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ കുടിവെള്ളം പാഴായി പോകുന്ന ഭാഗങ്ങളില്‍ ചോര്‍ച്ചയടച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എച്ച്. കയ്യുമ്മു, ഇ. ടി. ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, പഞ്ചായത്ത് അംഗം വിജിത സന്തോഷ് എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു. ഫോട്ടോ: TCC CKD Orumanayur News കുടിവെള്ളക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.സി. ഷാഹിബാന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story