Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:46 AM IST Updated On
date_range 22 Aug 2022 1:46 AM ISTജെൻഡർ ന്യൂട്രാലിറ്റി പാഠ്യേതര പ്രവൃത്തികളിലൂടെയും ഒളിച്ച് കടത്തുന്നു -വിസ്ഡം യൂത്ത്
text_fieldsbookmark_border
ചാവക്കാട്: ലിംഗസ്വത്വം തകർത്ത് കളയുന്ന ജെൻഡർ ന്യൂട്രാലിറ്റി പാഠ്യ-പാഠ്യേതര പദ്ധതികളിലൂടെ ഒളിച്ച് കടത്താനുള്ള അധികാരികളുടെ കുത്സിത ശ്രമങ്ങൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് വിസ്ഡം യൂത്ത് ജില്ല സമിതി സംഘടിപ്പിച്ച യുവജന സമ്മേളനം ആവശ്യപ്പെട്ടു. എൻ.എസ്.എസ് സപ്തദിന ക്യാമ്പുകളിലെ കാര്യപരിപാടിയിൽ സമദർശൻ ക്ലാസ് ജെൻഡർ ന്യൂട്രാലിറ്റി വിദ്യാർഥികളിൽ അടിച്ചേൽപിക്കും വിധമാണ്. കുടുംബശ്രീ ജില്ല മിഷനും വിദ്യാലയങ്ങളിൽ ജെൻഡർ ക്ലാസുകൾ വ്യാപകമായി സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. ശാസ്ത്രീയമായോ പ്രകൃതിപരമായോ ഒരു പിന്തുണയുമില്ലാത്ത ഇത്തരം പദ്ധതികൾ ലൈംഗിക അരാജകത്വത്തിന് കാരണമാകുമെന്നും അതിനെതിരെ രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണമെന്നും ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഓർഗനൈസഷൻ ജില്ല സെക്രട്ടറി അഷ്റഫ് സുല്ലമി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ല പ്രസിഡന്റ് കെ.ഐ. ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി, ശിഹാബ് എടക്കര, ഷാഫി സ്വബാഹി, നിഷാദ് സലഫി, അൻവർ അബൂബക്കർ, ഹസൻ അൻസാരി, അഷ്‌റഫ് സുല്ലമി, ഷുഹൈബ് മദീനി,വിസ്ഡം സ്റ്റുഡന്റസ് ജില്ല വൈസ് പ്രസിഡന്റ് സലാഹുദ്ദീൻ അൽ ഹികമി തുടങ്ങിയവർ വ്യത്യസ്ത വിഷയങ്ങളിൽ സംസാരിച്ചു. ജില്ല ഭാരവാഹികളായ റംഷാദ് സ്വലാഹി, മുഹമ്മദ് വടക്കേകാട്, ഹാരിസ് ആറ്റൂർ, ഷിജാസ് കൊടുങ്ങല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: TCC CKD wisdom Mujahid വിസ്ഡം യൂത്ത് ജില്ല യുവജന സമ്മേളനം ഓർഗനൈസേഷൻ സെക്രട്ടറി അഷ്റഫ് സുല്ലമി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
