Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:44 AM IST Updated On
date_range 22 Aug 2022 1:44 AM ISTഓണാഘോഷം: സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
ചാവക്കാട്: നഗരസഭയും ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി ചാവക്കാട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷം വിജയകരമായി നടത്തുന്നതിന് സംഘാടകസമിതി രൂപവത്കരിച്ചു. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി. ഷാഹിബാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. സുധീരൻ, സി.കെ. ഖാദർ, പി.കെ. സെയ്താലിക്കുട്ടി, ഹനീഫ് ചാവക്കാട്, കെ.എസ്. അനിൽകുമാർ, ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജോബി ജോർജ്, കൗൺസിലർമാരായ കെ.വി. സത്താർ, എം.ആർ. രാധാകൃഷ്ണൻ, കൗൺസിലർ പി.കെ. കബീർ, വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ്, ചാവക്കാട് എസ്.ഐ അജിത് എന്നിവർ സംസാരിച്ചു. എൻ.കെ. അക്ബർ മുഖ്യ രക്ഷാധികാരിയായും നഗരസഭ ചെയർപേഴ്സൻ അധ്യക്ഷയായും ഡി.ടി.പി.സി സെക്രട്ടറി കൺവീനറയും ജനറൽ കമ്മിറ്റി രൂപവത്കരിച്ചു. ചാവക്കാട് കടപ്പുറത്ത് അടുത്ത മാസം ആദ്യ വാരത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പ്രസാദ് നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Onam Agosham ചാവക്കാട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ സംഘാടകസമിതി രൂപവത്കരണ യോഗം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
