Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:16 AM IST Updated On
date_range 22 Aug 2022 1:16 AM ISTഎം.പിക്കും ഡി.സി.സി പ്രസിഡന്റിനുമെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ
text_fieldsbookmark_border
അണ്ടത്തോട്: ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർക്കെതിരെ മുദ്രവാക്യം വിളിച്ച് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. അച്ചടക്കനടപടി ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫത്താഹ് മന്ദലാംകുന്ന്, ബ്ലോക്ക് സെക്രട്ടറി ഷാഹിദ് കൊപ്പര, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചും പുറത്താക്കിയവർക്ക് ഐക്യദാർഢ്യം അറിയിച്ചും നടത്തിയ പരിപാടിയിൽ അമ്പതോളം പ്രവർത്തകർ പങ്കെടുത്തു. അണ്ടത്തോട് സെന്ററിലാണ് പ്രതിഷേധിച്ചത്. കൂടിയാലോചനയില്ലാതെ പുന്നയൂർക്കുളം, അണ്ടത്തോട് മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രസിഡന്റുമാരെ ഏകപക്ഷീയമായി തീരുമാനിച്ചതിനെതിരെ പാർട്ടി യോഗത്തിൽ ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചതിനാണ് ഡി.സി.സി പ്രസിഡന്റ് മൂന്നുപേരെ സസ്പെൻഡ് ചെയ്തതതെന്ന് പ്രവർത്തകർ ആരോപിച്ചു. അൻവർ അസൈനരകത്ത്, അനസ് കുന്നംകാട്ടയിൽ, അഷ്കർ അറക്കൽ, ലിയാകത്ത്, അലി കണ്ണത്തയിൽ, ബക്കർ തോട്ടകാടൻ, സി.യു. മുസ്തഫ, റഫീഖ് ചാലിൽ, പി.വി. താഹിർ, ഷരീഫ്, റാഫി മാലിക്കുളം, നാസർ, കബീർ, ഷഫീഖ് ചമ്മണ്ണൂർ, അലി പവർ, നസീർ എന്നിവർ നേതൃത്വം നൽകി. TCC CKD Andathode Congress ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർക്കെതിരെ അണ്ടത്തോട് സെന്ററിൽ മുദ്രവാക്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
