Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറിട്ട. അധ്യാപകൻ ഭഗവാനെ...

റിട്ട. അധ്യാപകൻ ഭഗവാനെ അപമാനിച്ചെന്ന്; പൊലീസ് കേസടുത്തു

text_fields
bookmark_border
റിട്ട. അധ്യാപകൻ ഭഗവാനെ അപമാനിച്ചെന്ന്; പൊലീസ് കേസടുത്തു
cancel
ഹിന്ദു ഐക്യവേദി മാർച്ച് നടത്തി പരപ്പനങ്ങാടി: ഇടത്​ സഹയാത്രികനും റിട്ട. ഡ്രോയിങ്​ അധ്യാപകനുമായ പരപ്പനങ്ങാടി സ്വദേശി അത്തോളി നാരായണൻ മാസ്റ്ററുടെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദി പ്രവർത്തകർ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. നാരായണനെതിരെ കേസെടുത്തതായും തുടർനടപടികളുണ്ടാകുമെന്നും പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ് അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന കൈയേറ്റത്തിനും ഭയപ്പാടില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് നാരായണൻ മാസ്റ്റർ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി. ഭഗവാൻ ശ്രീകൃഷ്ണനെ സമൂഹ മാധ്യമങ്ങളിൽ നാരായണൻ മാസ്റ്റർ അപമാനിച്ചതായി ആരോപിച്ചാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ രംഗത്തെത്തിയത്. കെ. ജയപ്രകാശ് പ്രതിഷേധ പ്രകടനം ഉദ്​ഘാടനം ചെയ്തു. എം. വിനീഷ്, ടി. മനുപ്രസാദ്, സി.പി. ജയപ്രകാശ്, എളങ്കൂർ മുരളിധരൻ എന്നിവർ സംസാരിച്ചു. MT ppgd march: ഹിന്ദു ഐക്യവേദി പ്രവർത്തകർ അത്തോളി നാരായണൻ മാസ്റ്ററുടെ വീട്ടിലേക്ക് നടത്തിയ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story