Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:52 AM IST Updated On
date_range 22 Aug 2022 12:52 AM ISTകുനിയിൽ ഇരട്ടക്കൊല കേസ്: അന്തിമ വാദം ഇന്ന് പുനരാരംഭിക്കും
text_fieldsbookmark_border
മഞ്ചേരി: കുനിയിൽ ഇരട്ടക്കൊല കേസിൽ അന്തിമവാദം തിങ്കളാഴ്ച പുനരാരംഭിക്കും. ഇതിനായി മൂന്നാം അഡീഷനൽ സെഷൻസ് കോടതിയിൽ പ്രത്യേക സജ്ജീകരണം ഒരുക്കി. വാദ സമയത്തുതന്നെ തെളിവുകൾ കോടതിയെ ബോധ്യപ്പെടുത്താൻ പ്രോജക്ടർ, സ്ക്രീൻ തുടങ്ങിയവയാണ് ഒരുക്കിയത്. 275 സാക്ഷികളെ വിസ്തരിക്കുകയും പ്രതികളെ ചോദ്യംചെയ്യൽ പൂർത്തിയാക്കുകയും ചെയ്ത ശേഷം വാദം ഒരു വർഷത്തോളം മുടങ്ങിക്കിടക്കുകയായിരുന്നു. ഹൈകോടതി ഉത്തരവ് അനുസരിച്ചാണ് വീണ്ടും പുനരാരംഭിക്കുന്നത്. 2018 സെപ്റ്റംബർ 19നാണ് വിചാരണ തുടങ്ങിയത്. നവംബറിനകം തീർപ്പാക്കാനാണ് ഹൈകോടതി വിധി. വാദം കേൾക്കാൻ ജഡ്ജി ടി.എച്ച്. രജിത പ്രത്യേക സമയക്രമീകരണം ഏർപ്പെടുത്തി. രാവിലെ 9.30ന് വാദം ആരംഭിക്കും. 2012 ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം. കൊളക്കാടൻ സഹോദരങ്ങളായ അബൂബക്കർ (48), അബ്ദുൽ കലാം ആസാദ് (37) എന്നിവരെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story