Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:52 AM IST Updated On
date_range 22 Aug 2022 12:52 AM ISTകുറ്റിപ്പുറം വാഹനാപകടത്തിലെ മരണം: ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
കുറ്റിപ്പുറം: മഞ്ചാടി വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കാരക്കാട് കൊണ്ടുർക്കര കുന്നംകുളത്തിങ്കൽ ബഷീറാണ് (56) പിടിയിലായത്. ഇയാൾ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും മോട്ടോർ വാഹന വകുപ്പും അപകടകാരണം തേടി സമഗ്ര അന്വേഷണം നടത്തി. ശനിയാഴ്ച വൈകീട്ട് നടന്ന അപകടത്തിൽ ഇന്നോവ സ്കൂട്ടറിൽ ഇടിച്ച് തിരൂർ വൈലത്തൂർ കരിങ്കപ്പാറ എസ്റ്റേറ്റുപടി സ്വദേശി കുന്നത്തേടത്ത് അബ്ദുൽ ഖാദർ (49) മരിക്കുകയും ഭാര്യക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനാപകടത്തിന്‍റെ സി.സി ടി.വി ദൃശ്യം പുറത്തുവന്നു. സ്കൂട്ടറിന്‍റെ പിൻസീറ്റിൽ ഇരുന്ന അബ്ദുൽ ഖാദറിന്‍റെ ഭാര്യ ഇന്നോവ ഇടിച്ചതിനെത്തുടർന്ന് പത്തടി ഉയരത്തിലേക്ക് തെറിച്ചതായി സി.സി ടി.വി ദൃശ്യത്തിൽ വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story