Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:19 AM IST Updated On
date_range 21 Aug 2022 1:19 AM ISTഷാജഹാൻ വധം: നാല് പേർകൂടി അറസ്റ്റിൽ
text_fieldsbookmark_border
പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേപ്പുള്ളി സ്വദേശി സിദ്ധാർഥൻ (36), കല്ലേപ്പുള്ളി കുറുപ്പത്ത് വീട്ടിൽ ആവാസ് (ടുഡു -30) എന്നിവരെ മലമ്പുഴയിൽനിന്നാണ് പൊലീസ് പിടികൂടിയത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മലമ്പുഴ ചേമ്പനം കോളനിയിൽ ജിനീഷ് (വലിയ ഉണ്ണി -32), കല്ലേപ്പുള്ളി സ്വദേശി ബിജു (27) എന്നിവരാണ് മറ്റ് രണ്ടുപേർ. ശനിയാഴ്ച രാത്രിയോടെ പാലക്കാട് സബ് ഡിവിഷനൽ പൊലീസ് ഓഫിസിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ആർ.എസ്.എസ് കല്ലേപ്പുള്ളി ശാഖയുടെ മുഖ്യശിക്ഷക് ആയിരുന്നു ആവാസ്. ജിനീഷ് മലമ്പുഴയിൽ ബി.ജെ.പി ബൂത്ത് സെക്രട്ടറിയാണ്. സിദ്ധാർഥും ആവാസും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് പൊലീസ് പറയുന്നു. ഇരുവരും ചേർന്നാണ് മുഖ്യപ്രതികൾക്ക് വാൾ എത്തിച്ചുനൽകിയത്. ജിനേഷും ബിജുവും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിനാണ് അറസ്റ്റിലായത്. PKG GIneesh -ജിനീഷ് PKG Biju-ബിജു PKG AVAS-ആവാസ് PKG Sidarthan-സിദ്ധാർഥൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story