Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:55 AM IST Updated On
date_range 21 Aug 2022 12:55 AM ISTമധു വധക്കേസ്: പ്രതിഭാഗം അഭിഭാഷകനെതിരെ വിധിയിൽ പരാമർശം
text_fieldsbookmark_border
മണ്ണാർക്കാട്: നിഷ്പക്ഷമായും ഭയരഹിതമായും ജോലി നിർവഹിക്കാൻ ന്യായാധിപന്മാർക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് മധു വധക്കേസിൽ ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ. കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയുള്ള വിധിയിലാണ് ജഡ്ജി ഇക്കാര്യം പറഞ്ഞത്. ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ കീഴ്കോടതിക്ക് അധികാരമില്ലെന്നും അങ്ങനെ ചെയ്താൽ ഹൈകോടതിയുടെ ചാർജ് മെമ്മോ ഉൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്നും ഇത് ജഡ്ജിയുടെ ഫോട്ടോ ഉൾപ്പെടെ ദിനപത്രങ്ങളിൽ മോശം വാർത്ത വരാൻ ഇടയാക്കുമെന്നും പ്രതിഭാഗം അഭിഭാഷകരിലൊരാൾ മുന്നറിയിപ്പ് നൽകിയതായി ജഡ്ജി വിധിയിൽ പറയുന്നു. ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ കീഴ്കോടതിയിലെ ന്യായാധിപന്മാർ എടുക്കുന്ന തീരുമാനത്തിന്റെ പേരിൽ ഹൈകോടതി ഇത്തരം നടപടികൾ സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും ജഡ്ജി വിധിയിൽ തുടർന്നു. പ്രതിഭാഗം അഭിഭാഷകരുടെ ആശങ്കകളിൽനിന്നുണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ കൂടുതൽ ചർച്ച ചെയ്യേണ്ടതില്ലെന്നും ജഡ്ജി പറഞ്ഞു. കേസിലെ മൂന്ന്, ആറ്, എട്ട്, പത്ത്, 12, 16 പ്രതികളുടെ അഭിഭാഷകനെതിരെയാണ് പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story