Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാട്ടുവൈദ‍്യന്‍റെ...

നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മുഖ‍്യപ്രതിക്ക്​ നിയമോപദേശം നൽകിയിരുന്നതായി റിട്ട. എസ്.ഐ

text_fields
bookmark_border
നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മുഖ‍്യപ്രതിക്ക്​ നിയമോപദേശം നൽകിയിരുന്നതായി റിട്ട. എസ്.ഐ
cancel
* റിട്ട. എസ്.ഐയെ മുഖ‍്യപ്രതി ഷൈബിൻ അഷറഫിന്‍റെ വീട്ടിലെത്തിച്ച്​ തെളിവെടുപ്പ് നടത്തി നിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്‍റെ കൊലപാതകത്തിൽ പ്രതിയായ റിട്ട. എസ്.ഐ സുന്ദരൻ സുകുമാരനെ കേസിലെ മുഖ‍്യപ്രതി ഷൈബിൻ അഷറഫിന്‍റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഷാബാ ശെരീഫിനെ മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ച സമയത്ത് താൻ ഇവിടെ വന്നിട്ടില്ലെന്നും അതിനുമുമ്പും ശേഷവും വീട്ടിലെത്തിയിട്ടുണ്ടെന്നും സുന്ദരൻ സുകുമാരൻ മൊഴിനൽകി. ഷൈബിൻ അഷറഫിന് താൻ നിയമോപദേശം നൽകിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പ്രതിയുടെ വയനാട്ടിലെ വീട്ടിലും ഷൈബിൻ അഷറഫിന്‍റെ നിർമാണത്തിലുള്ള ആഡംബര വീട്ടിലും പണി പൂർത്തീകരിച്ച വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി ശനിയാഴ്ച സുന്ദരൻ സുകുമാരനെ കോടതിയിൽ ഹാജരാക്കും. ഷൈബിൻ അഷറഫ് അറസ്റ്റിലായ വിവരമറിഞ്ഞ് മുങ്ങിയ ഇയാൾ ആഗസ്റ്റ്​ 10നാണ് ഇടുക്കി ജില്ലയിലെ മുട്ടം കോടതിയിൽ കീഴടങ്ങിയത്. രണ്ട് ദിവസമായി നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. Nbr photo-4 Thelivedup ഷാബാ ശെരീഫ്​ കൊലപാതകക്കേസിൽ അറസ്റ്റിലായ റിട്ട. എസ്.ഐ സുന്ദരൻ സുകുമാരനെ മുഖ‍്യപ്രതി ഷൈബിൻ അഷറഫിന്‍റെ നിലമ്പൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story