Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:25 AM IST Updated On
date_range 20 Aug 2022 1:25 AM ISTമുനക്കക്കടവിൽ അനധികൃതമായി സമാന്തര ഹാർബർ
text_fieldsbookmark_border
മുനക്കക്കടവിൽ അനധികൃതമായി സമാന്തര ഹാർബർ കോഓഡിനേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക് ചാവക്കാട്: മുനക്കക്കടവിൽ അനധികൃതമായി സമാന്തര ഹാർബർ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കോഓഡിനേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഗവ. സ്ഥാപനമായ മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്‍ററിന് സമാന്തരമായാണ് സ്വകാര്യ വ്യക്തി ഫിഷ് ലാൻഡിങ് സൻെററിന് തെക്കുഭാഗത്ത് അനധികൃതമായി സ്ഥാപിച്ച സമാന്തര ഹാർബറുള്ളത്. ഗവ. ഫിഷ് ലാൻഡിങ് സെന്‍ററിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സമാന്തര സംവിധാനങ്ങൾ പാടില്ലെന്ന പഞ്ചായത്ത് രാജ് നിയമം ചൂണ്ടിക്കാട്ടി കടപ്പുറം പഞ്ചായത്ത് ഹാർബറിന് അനുമതി നിഷേധിച്ചു. സി.ആർ.സെഡ് തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ഇവിടെ പ്ലാറ്റ്ഫോം, ലേലപ്പുര, ബാത്ത് റൂം, റോഡ് എന്നിവ നിർമിച്ചത്. ഇത് അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് മുനക്കക്കടവ് ഫിഷ് ലാൻഡിങ് സൻെറർ ലേബേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെയും ട്രേഡ് യൂനിയൻ നേതാക്കന്മാരുടെയും യോഗം ആവശ്യപ്പെട്ടു. 30 വർഷമായി പ്രവർത്തിക്കുന്ന മുനക്കക്കടവ് ഫിഷ് ലാൻഡിങ് സൻെറർ വികസന പാതയിൽ മിനി ഹാർബറാക്കി മാറ്റാനുള്ള ശ്രമം ഊർജിതമായിരിക്കെ ഫിഷ് ലാൻഡിങ് സൻെററിനെ തകർക്കാനുള്ള നീക്കങ്ങളാണ് സമാന്തര ഹാർബറിലൂടെ നടന്നുവരുന്നത്. ഫിഷ് ലാൻഡിങ് സൻെററിലെ കമ്പനിക്കാരെയും ബോട്ടുകളെയും വള്ളങ്ങളെയും സ്വാധീനമുപയോഗിച്ച് സമാന്തര ഹാർബറിലേക്ക് കൊണ്ടുപോവുകയാണ്. നിയമവിരുദ്ധമായ സൻെറർ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, കലക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഓഫിസുകളിലും ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയ വർക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ല. ലക്ഷക്കണക്കിന് രൂപക്ക് ലേലത്തിൽ പോകുന്ന ഫിഷ് ലാൻഡിങ് ടോൾ സ്വകാര്യ ഹാർബർ കാരണം ഇത്തവണ എടുക്കാനാളില്ലാത്ത അവസ്ഥയാണ്. സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടമാണ് വരുന്നത്. ഗുരുതരമായ ഈ സ്ഥിതിവിശേഷത്തിലാണ് നീതിക്കുവേണ്ടി തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി സമരപരിപാടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. മത്സ്യ, അനുബന്ധ തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളും അധികാരികളും അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. പി. ഇഖ്ബാൽ, ആച്ചി ബാബു (സി.ഐ.ടി.യു), എം.എസ്. ശിവദാസ്, ബൈജു തെക്കൻ (ഐ.എൻ.ടി.യു.സി), ഹംസക്കുട്ടി മന്ദലാംകുന്ന്, റിയാസ് ചാവക്കാട് (എസ്.ടി.യു), നാസർ ബ്ലാങ്ങാട് (എ.ഐ.ടി.യു.സി), അഹമ്മദ് ഖാൻ, അനിൽകുമാർ (പി.ടി.യു.സി) കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ഉമ്മർ മനാഫ്, ഷാഹുൽ ചാലക്കൽ, പി.എം. ജലാൽ, ഷൗക്കത്ത് മാലിക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story