Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്​ യാത്രക്ക്​...

ഹജ്ജ്​ യാത്രക്ക്​ കപ്പൽ സർവിസ്​: 'സുരക്ഷ'യിൽ തട്ടി നീളുന്നു

text_fields
bookmark_border
-അബ്​ദുൽ റഊഫ്​ കരിപ്പൂർ: ഹജ്ജ്​ യാത്രക്ക്​ കപ്പൽ സർവിസ്​ ആരംഭിക്കുന്നത്​ യാത്രക്കാരുടെ സുരക്ഷയിൽ 'തട്ടി' നീളുന്നു. 2018 ലെ ഹജ്ജ്​ നയത്തിലാണ്​ യാത്ര ചെലവ്​ കുറക്കുന്നതിനായി കപ്പൽ സർവിസ്​ പരിഗണിക്കണമെന്ന കർശന നിർദേശം മുന്നോട്ട്​ വെച്ചത്​. ഇതിനായി കേന്ദ്ര സർക്കാർ നടപടികൾ ആരംഭിക്കുകയും ചെയ്​തു. എന്നാൽ, കടൽക്കൊള്ളക്കാരുടെ അടക്കം സുരക്ഷ ഭീഷണിയുള്ളതിനാൽ നടപടിയിൽ നിന്നും കേന്ദ്രം താൽക്കാലികമായി പിന്നോട്ട്​ പോവുകയായിരുന്നു. കൂടാതെ, കപ്പൽ കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചില്ല. കൂടുതൽ യാത്രക്കാരെ ഒരുമിച്ച്​ കൊണ്ടുപോകുമ്പോഴുള്ള സുരക്ഷ പ്രശ്നവും യാത്രാ ചെലവുമാണ്​ കമ്പനികളെ പിന്നോട്ട്​ അടുപ്പിച്ചത്​. ചരക്കുനീക്കത്തിന്​​ കപ്പൽ കമ്പനികൾ പ്രാമുഖ്യം നൽകുന്നതും തിരിച്ചടിയായി​. വിമാനടിക്കറ്റ്​ നിരക്കിലെ വൻവർധനവും യാത്രനിരക്കിനുള്ള സബ്​സിഡി പിൻവലിച്ചതിനെ തുടർന്നുമാണ്​ തീർഥാടകർക്ക്​ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്നതിനായി കപ്പൽ സർവിസ്​ ആരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചത്​. ഹജ്ജ്​ നയ പുനരവലോകന സമിതിയും ഇത്​ നിർദേശിച്ചിരുന്നു. നേരത്തെ, ഇന്ത്യയിൽ നിന്നും ഹജ്ജിന്​ കപ്പൽ സർവിസുണ്ടായിരുന്നെങ്കിലും 1994 ൽ​ അവസാനിപ്പിക്കുകയായിരുന്നു​. ഹജ്ജ്​ നയ സമിതി നിർദേശം വീണ്ടും മുന്നോട്ട്​ വെച്ചതിന്‍റെ അടിസ്ഥാനത്തിൽ 2018 മേയിൽ കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച്​ വർഷത്തേക്ക്​ സർവിസ്​ നടത്തുന്നതിന്​ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ്​ അപേക്ഷ ക്ഷണിച്ചത്. മുംബൈയിൽ നിന്നും ജിദ്ദയിലേക്ക്​ സർവിസ്​ നടത്തുന്നതിനായിരുന്നു പദ്ധതി. കപ്പൽ സർവിസ്​ ആരംഭിക്കുന്നതിന്​ സൗദി അറേബ്യയും ഇന്ത്യക്ക്​ അനുമതി നൽകിയിരുന്നു. 4,000 - 4,500 തീർഥാടകരെ ഒരുമിച്ചു കൊണ്ടുപോകുന്നതിനായിരുന്നു പദ്ധതി. നിലവിൽ വിമാനയാത്രക്ക്​ ഉയർന്ന നിരക്കാണ്​ ഈടാക്കുന്നത്​. കപ്പൽ സർവിസ്​ തുടങ്ങിയാൽ ഈ പ്രശ്നത്തിന്​ പരിഹാരമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story