Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:52 AM IST Updated On
date_range 20 Aug 2022 12:52 AM IST'പരിശോധനകളുടെ പേരിലുള്ള പ്രഹസനം അവസാനിപ്പിക്കണം'
text_fieldsbookmark_border
മലപ്പുറം: ഉത്സവകാലങ്ങളില്‍ ചെക്ക്പോസ്റ്റുകളിലെ പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കാന്‍ ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും തയാറാവണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന ഭാരവാഹികള്‍ വാർത്തകുറിപ്പില്‍ ആവശ്യപ്പെട്ടു. ഓണം പോലുള്ള വിശേഷ ദിവസങ്ങളില്‍ മായം കലര്‍ന്ന പാല്‍ ചെക്ക്പോസ്റ്റില്‍ പിടിച്ചെടുത്തുവെന്ന് സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും വാര്‍ത്ത നല്‍കുന്ന അധികൃതര്‍ പിടിച്ച പാൽ ഏത് കമ്പനിയുടേതാണെന്നത് വെളിപ്പെടുത്താറില്ല. ഇത് ഗുണിലവാരമുള്ള പാല്‍ വിതരണം ചെയ്യുന്നവരെ കൂടി അവഹേളിക്കുന്നതിനും മോശമായി ചിത്രീകരിക്കുന്നതിനും കാരണമാവുന്നതായി സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് ഷമീം മലപ്പുറം, ജനറല്‍ സെക്രട്ടറി ബിജു എസ്. നായര്‍ തിരുവനന്തപുരം, ട്രഷറര്‍ ശങ്കര്‍ സ്വാമി കോട്ടയം എന്നിവര്‍ ചൂണ്ടിക്കാട്ടി. എല്ലാ ചെക്ക്പോസ്റ്റുകളിലും പാല്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കടത്തി വിടാവൂ എന്നും സർക്കാറിനോട് ആവശ്യപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story